HOME
DETAILS
MAL
പള്ളിമുക്ക് മീറ്റര്‍ കമ്പനിക്ക് നാലുകോടി അനുവദിച്ചതായി എം.എല്‍.എ
backup
March 31 2017 | 20:03 PM
ഇരവിപുരം: പൊതുമേഖലാ സ്ഥാപനമായ മീറ്റര്‍ കമ്പനിക്ക് (യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്,പള്ളിമുക്ക്) സര്‍ക്കാര്‍ അടിയന്തര സഹായമായി നാല് കോടി രൂപ അനുവദിച്ചതായി എം. നൗഷാദ് എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു. പ്രവര്‍ത്തന മൂലധനമെന്ന നിലയില്‍ കമ്പനിക്ക് നാല് കോടി രൂപ അനുവദിച്ചുകൊണ്ടുള്ള വ്യവസായവകുപ്പിന്റെ ഉത്തരവ് വെളിയാഴ്ചയാണ് പുറത്തിറങ്ങിയതെന്ന് നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു.വൈദ്യുതി ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന സാങ്കേതിക വിദ്യ കൈവരിച്ചുകൊണ്ട് ഉല്പാദനത്തില് ഉയര്‍ന്ന ഗുണമേന്മ ഉറപ്പുവരുത്താനും സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നതുവഴി കമ്പനിക്ക് സാധിക്കും. മീറ്റര്‍ കമ്പനി പുനരുദ്ധരിക്കുന്നതിന് കര്‍മ പദ്ധതി ആവിഷ്ക്കരിക്കാന്‍ വൈദ്യുതിവ്യവസായ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ഉടന്‍ചേരുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."