പ്രധാനമന്ത്രിയുടെ കൊവിഡ് നിധിയിലേക്ക് 60 കോടി നല്‍കി എണ്ണക്കമ്പനി ജീവനക്കാര്‍
കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളിലെ ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം സംഭാവന ചെയ്തു.
ഏതാണ്ട് അറുപത് കോടി രൂപയോളം വരുമിത്. സ്റ്റോറേജ് ടെര്‍മിനലുകള്‍, എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റുകള്‍, വിപണന പങ്കാളികള്‍ എന്നിവര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ എത്തിക്കാന്‍ രംഗത്തുണ്ട്.
ദേശീയപാതകളില്‍ ഒറ്റപ്പെട്ടു പോയ ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് മൂന്നു മാസം സൗജന്യമായി റീഫില്‍ സിലിണ്ടറുകള്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി അശോകന്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികളുടെ പി.എം.യു.ഐ ഗുണഭോക്താക്കള്‍ക്ക് ആണ് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുക.
കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്‍.പി.ജി വിതരണ രംഗത്തുള്ളവര്‍ക്കായി എണ്ണക്കമ്പനികള്‍ എക്‌സ് ഗ്രേഷ്യ പ്രഖ്യാപിച്ചിട്ടുണ്ടെന്നു വി.സി അശോകന്‍ അറിയിച്ചു. എല്‍.പി.ജി ഷോറൂം സ്റ്റാഫ്, ഗോഡൗണ്‍ കീപ്പര്‍മാര്‍, എല്‍.പി.ജി മെക്കാനിക്കുകള്‍, ഡെലിവറി ബോയ്‌സ്, കസ്റ്റമര്‍ അറ്റന്‍ഡര്‍മാര്‍, ബള്‍ക്ക് ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് എക്‌സ് ഗ്രേഷ്യ ലഭിക്കുക. ഈ ജീവനക്കാര്‍ കൊവിഡ് മൂലം മരണമടഞ്ഞാല്‍ 5,00,000 രൂപ ജീവിത പങ്കാളിക്കോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ നല്‍കും.
ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാചകവാതകത്തിന്റെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ല. ബോട്ടിലിങ് പ്ലാന്റുകളില്‍ മതിയാവോളം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വിതരണക്കാരുടെ പക്കലും സ്റ്റോക്ക് യഥേഷ്ടം ഉണ്ട്.
ബി.പി.സിഎല്ലും എച്ച്.പി.സി.എല്ലും ഇതു പോലെ വിതരണശൃംഖല ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒരു സിലിണ്ടര്‍ ബുക്ക് ചെയ്തു 15 ദിവസത്തിനു ശേഷം മാത്രമേ അടുത്തത് ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."