പത്താംക്ലാസ് വിദ്യാര്‍ഥിയെ എ.എസ്.ഐ ക്രൂരമായി മര്‍ദിച്ചതായി പരാതി
തലശ്ശേരി: എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയെ എ.എസ്.ഐ ക്രൂരമായി മര്‍ദിച്ചതായി പരാതി. മട്ടന്നൂര്‍ വെമ്പടിയിലെ വിഷ്ണു നിവാസില്‍ സുരേഷ്ബാബുവിന്റെ മകന് വിഷ്ണു(15)വിനെയാണ് തലയ്ക്കും കൈക്കും കാലിനും ലാത്തിയടിയേറ്റ പാടുകളോടെ തലശ്ശേരി ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് വരുന്നതിനിടെ വിഷ്ണുവിനെ മട്ടന്നൂര്‍ എ.എസ്.ഐ വിനോദ് പിടികൂടി ക്രൂരമായി തല്ലിച്ചതച്ചതായാണ് പിതാവ് സുരേഷ്ബാബുവിന്റെ പരാതി.
പരീക്ഷ കഴിഞ്ഞതിന് ശേഷം മറ്റ് കുട്ടികള്‍ പരസ്പരം ചായം തേച്ച് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം. സമീപത്തെ കടയില്‍ നിന്ന് ഐസ്ക്രീം വാങ്ങുന്നതിനിടെ കടയിലെത്തിയാണ് എ. എസ്. ഐ തല്ലിച്ചതച്ചതെന്ന് വിഷ്ണു പറഞ്ഞു.
എസ്.ഐ അറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. സംഭവം സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി, ഡി.ജി.പി എന്നിവര്‍ക്ക് പിതാവ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മട്ടന്നൂര്‍ എസ്. ഐ ദിനേശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."