മകന്റെ ഘാതകന് മാപ്പ് കൊടുത്ത ഉമ്മക്ക് കെ.എം.സി.സി വീട് വച്ചുനല്‍കും
മലപ്പുറം: മകനെ കൊലപ്പെടുത്തിയ കേസില്‍ സഊദിയില്‍ വധശിക്ഷ കാത്തുകിടക്കുകയായിരുന്ന യു.പി സ്വദേശിക്ക് മാപ്പ് നല്‍കിയ ഒറ്റപ്പാലം സ്വദേശിനിക്ക് കെ.എം.സി.സിയുടെ സ്്‌നേഹ സമ്മാനം. വാടക വീട്ടില്‍ കഴിയുന്ന ആയിശ ബീവിക്കാണ് സഊദി കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സ്ഥലം വാങ്ങി വീട് വച്ചു നല്‍കുന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ആസിഫിനെയാണ് യു.പി സ്വദേശി മുഹറം അലി ഷഫീഉല്ല കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സഊദി കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയെങ്കിലും ആസിഫിന്റെ ഉമ്മ മുഹറം അലിക്ക് മാപ്പ് കൊടുക്കാന്‍ തയാറാവുകയായിരുന്നു.
സ്വന്തമായി വീടില്ലാത്ത ഇവര്‍ തന്റെ മറ്റൊരു മകന്റെ കൂടെ വാടക വീട്ടിലാണിപ്പോള്‍ താമസിച്ചു വരുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചു. ആയിശ ബീവിയുടെ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ട കെ.എം.സി.സി സ്ഥലം വാങ്ങി വീടുവച്ചു കൊടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ഇന്നലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഇതിന്റെ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍,കെ.എം.സി.സി ഭാരവാഹികളായ ഖാദര്‍ ചെങ്കള, ഡോ: അബ്ദുസ്സലാം, സഊദി നാഷനല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ്, ടി.കെ കുഞ്ഞാലസന്‍കുട്ടി, അല്‍ഹസ കെ.എം.സി.സി ഭാരവാഹികളായ അബ്ദുസലാം, അബ്ദുറഹിമാന്‍ ദാരിമി, മജീദ് കൊടശ്ശേരി, സി.പി ഗഫൂര്‍, സിദ്ദീഖ് വയനാട്, അഫ്‌സല്‍ ചേളാരി, അബൂബക്കര്‍ ഹാജി, റസാഖ് എടരിക്കോട്, ഷറഫുദ്ധീന്‍ വാളക്കുളം എന്നിവര്‍ സംബന്ധിച്ചു.
സഊദി അറേബ്യയിലെ അല്‍ഹസില്‍ പെട്രോള്‍ പമ്പിലെ സൂപ്പര്‍വൈസറായിരുന്ന ആസിഫി(24)നെഇതേ കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശി മുഹറം അലി ഷഫീഉല്ല ആറുവര്‍ഷം മുന്‍പാണ് കൊലപ്പെടുത്തിയത്. പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. പ്രതിമാനസിക വിഭ്രാന്തി കാണിച്ചതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലായതിനാല്‍ ശിക്ഷ നടപ്പിലാക്കാനായില്ല. ഇതിനിടെ കെ.എം.സി.സി അല്‍ഹസ ഭാരവാഹികള്‍ ഇടപ്പെട്ടാണ് രണ്ടുപേരുടെയും കുടുംബങ്ങളെ കഴിഞ്ഞയാഴ്ച പാണക്കാട്ടെത്തിച്ചത്.പാണക്കാട് സ്വാദിഖലി തങ്ങളുടെ സാനിധ്യത്തില്‍ വച്ചു ആസിഫിന്റെ ഉമ്മ ആയിശ ബീവി പ്രതിയുടെ ഭാര്യയോട് മാപ്പ് നല്‍കിയതായി അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."