HOME
DETAILS

കൊവിഡ് 19: 67 പുതിയ കേസുകള്‍ കൂടി, മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി 

  
backup
April 04, 2020 | 11:32 AM

may-extend-lockdown-says-health-minister1

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ. ഒരു ദിവസത്തില്‍ 67 കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 80% അല്ലെങ്കില്‍ 53 കേസുകളും മുംബൈ മെട്രോപൊളിറ്റന്‍ റീജിയനില്‍ (എംഎംആര്‍) ആണ്. നഗരത്തിനുള്ളില്‍ തന്നെ 43 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 14 ന് മുംബൈ പോലുള്ള നഗരങ്ങളിലെ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും നീക്കിയേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നുമാത്രം 6 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ നാലു പേര്‍ മുംബൈയിലാണ്. ഇതോടെ മരണസംഖ്യ 26 ആയി. റിപ്പോര്‍ട്ട് ചെയ്ത 490 കേസുകളില്‍ 50 ശതമാനവും മുംബൈയില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ മുംബൈയില്‍ ഏപ്രില്‍ 14 ന് ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. കുറച്ച് ആഴ്ച്ചകള്‍ കൂടി നിയന്ത്രണം തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് ദിവസങ്ങളില്‍ സംസ്ഥാനത്തിലെ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയായി. മാര്‍ച്ച് 30 ന് പോസിറ്റീവ് കേസുകളുടെ എണ്ണം 220 ഉം മരിച്ചവരുടെ എണ്ണം 10 ഉം ആയിരുന്നു.

ധാരാവിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 56 കാരന്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ഒരു കൂട്ടം ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നുവെന്നാണ് വിവരം.

അതേസമയം, മുംബൈ വിമാനത്താവളത്തില്‍ പതിനൊന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 5 പേരെ വ്യാഴാഴ്ച കസ്തൂര്‍ബ ആശുപത്രിയിലും 6 പേരെ വെള്ളിയാഴ്ച കമോതെയിലെ എംജിഎം ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  3 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  3 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  3 days ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  3 days ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  3 days ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  3 days ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  3 days ago
No Image

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

Kerala
  •  3 days ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  3 days ago