HOME
DETAILS

കൊവിഡ് കാലത്തെ നന്മമരങ്ങള്‍

  
backup
April 05 2020 | 01:04 AM

covid-editorial-834451-2

 

തൊണ്ണൂറു വര്‍ഷക്കാലം ഈ ലോകത്തു ജീവിച്ചിരുന്ന വനിതയാണ് സ്യൂസാന്‍ ഹൊയ്‌ലൈസ്. എന്നാല്‍, ഇങ്ങനെയൊരു ബെല്‍ജിയംകാരി ജീവിച്ചിരിപ്പുണ്ടെന്നു പുറംലോകം അറിഞ്ഞിരുന്നേയില്ല.
അവര്‍ താമസിച്ചിരുന്ന ലുബ്ബീക് പ്രവിശ്യയിലുള്ളവരില്‍ പലര്‍ക്കും അവരെ പരിചയമുണ്ടാകാനിടയില്ല. കാരണം, അവര്‍ വെറുമൊരു സാധാരണക്കാരിയായിരുന്നു.
സ്യൂസാന്‍ ഹൊയ്‌ലൈസ് ഇന്നില്ല. കഴിഞ്ഞയാഴ്ച അവര്‍ മരിച്ചു. കൊവിഡായിരുന്നു മരണകാരണം.
അക്കാരണം കൊണ്ടും അവര്‍ ലോകമെങ്ങും അറിയപ്പെടേണ്ടവളല്ല. കൊവിഡ് ബാധിച്ചു മരിച്ച ആദ്യവ്യക്തിയല്ല അവര്‍. ഈ ലോകത്ത് കൊറോണ വൈറസ് അനുദിനം കൊന്നൊടുക്കുന്ന അനേകരില്‍ ഒരാള്‍ മാത്രം, മാധ്യമങ്ങളില്‍ നിത്യേന പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന മരണക്കണക്കുകളില്‍ ഒരെണ്ണം മാത്രം.
എന്നാല്‍, സ്യൂസാന്‍ അങ്ങനെ വെറുമൊരു അക്കമായി മറയുന്നില്ല. അന്ത്യനാളിലെ അവരുടെ ധീരമായ നിലപാടിനെക്കുറിച്ചു കേട്ടറിഞ്ഞവരെല്ലാം ആ മഹതിയെ അത്യാദരവോടെ വാഴ്ത്തുകയാണ്. സങ്കടകരമെങ്കിലും ഹൃദയസ്പര്‍ശിയായ അവരുടെ ജീവിതാന്ത്യകഥ ലോകമെങ്ങും പ്രചരിക്കുകയാണ്.
തീര്‍ച്ചയായും നെഞ്ചേറ്റേണ്ടതാണ് ആ മഹതിയുടെ ധീരമായ പ്രവൃത്തി. പുതുതലമുറയുടെ രക്ഷയാണു സമൂഹത്തിന് ഏറ്റവും വലുതെന്ന തിരിച്ചറിവോടെ മരണത്തെ സ്വയം വരിക്കുകയായിരുന്നു ആ മുത്തശ്ശി.


കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്യൂസാന്‍ ഹൊയ്‌ലൈസ്. പ്രായാധിക്യമുള്ളതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നില വഷളായി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്തുക അസാധ്യമെന്ന അവസ്ഥയായി.
കൊവിഡ് ബാധിച്ച നിരവധി പേരെ ആ ആശുപത്രിയില്‍ നിത്യേന പ്രവേശിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. അവരില്‍ പലരും യുവാക്കളുമായിരുന്നു.
വെന്റിലേറ്റര്‍ സൗകര്യം പരിമിതമായിരുന്നു ആ ആശുപത്രിയില്‍. എങ്കിലും തന്നോടു പ്രത്യേക പരിഗണന കാട്ടി വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്താനായി ഡോക്ടര്‍മാര്‍ തയാറായപ്പോള്‍ മാലാഖയുടെ മനസ്സുള്ള ആ മുത്തശ്ശി അത്യന്തം അവശയായ ആ അവസ്ഥയിലും തടഞ്ഞു.


ഡോക്ടര്‍മാരോട് അവര്‍ ഇങ്ങനെ പറഞ്ഞു: 'എന്റെ ജീവന്‍ രക്ഷിക്കാനുള്ള സന്മനസ്സിനു നന്ദി. പക്ഷേ, എനിക്ക് ഒരഭ്യര്‍ഥനയുണ്ട്. ഈ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിലുള്ള ഏതെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇതുപയോഗിക്കൂ. എന്നെപ്പോലുള്ള വൃദ്ധരെയല്ല, യുവാക്കളെയാണ് സമൂഹത്തിനാവശ്യം'.
അവര്‍ ഇത്ര കൂടി പറഞ്ഞു: 'എനിക്ക് പ്രായം 90 കഴിഞ്ഞു. ജീവിതത്തിന്റെ സൗഭാഗ്യം മുഴുവന്‍ അനുഭവിച്ചു തൃപ്തിയടഞ്ഞവളാണു ഞാന്‍. നിറഞ്ഞ മനസ്സോടെ എനിക്ക് ഈ ലോകത്തോടു വിടപറയാം'.


ഏറെ നേരം കഴിയും മുമ്പ് അവര്‍ അന്ത്യശ്വാസം വലിച്ചു. തീര്‍ച്ചയായും, ജീവന്റെ തുടിപ്പകന്ന വേളയിലും ആ മുഖത്തു സംതൃപ്തി തങ്ങിനിന്നിരിക്കണം, അന്യജീവനുതകി സ്വജീവിതം ധന്യമാക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി.


കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നു വന്ന ഹൃദയഹാരിയായ ഒരു വാര്‍ത്തയിലേയ്ക്കു കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ആനന്ദ് വിഹാറില്‍ രവിശങ്കര്‍ എന്നൊരാള്‍ മരിച്ചു. കൊവിഡ് കാലമായതിനാല്‍ നാട്ടുകാരും ബന്ധുക്കളുമൊന്നും മരണവീട്ടിലേയ്ക്കു ചെന്നില്ല. തന്റെ പിതാവ് മരിച്ചത് കൊവിഡ് ബാധമൂലമല്ലെന്നും ആചാരപ്രകാരം മൃതദേഹം സംസ്‌കരിച്ചു പിതാവിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ അവസരമുണ്ടാക്കണമെന്നും രവിശങ്കറിന്റെ മകന്‍ ഉറ്റബന്ധുക്കളോടു കേണപേക്ഷിച്ചു നോക്കി. പക്ഷേ, ഫലമുണ്ടായില്ല. കൊറോണപ്പേടിയില്‍ അവരാരും ആ അപേക്ഷ ഗൗനിച്ചില്ല.
ആ പ്രതിസന്ധി ഘട്ടത്തിലാണ് അപ്രദേശത്തെ കുറേ ചെറുപ്പക്കാര്‍ ആ മരണവീട്ടിലേയ്ക്കു കടന്നു ചെല്ലുന്നത്. തങ്ങളെക്കൊണ്ടാവുന്ന സഹായം ചെയ്യാമെന്ന് അവര്‍ അറിയിച്ചു.


രവിശങ്കറിന്റെ കുടുംബം, തീര്‍ച്ചയായും അത്ഭുതത്തോടെയും അവിശ്വസനീയതയോടെയുമായിരിക്കണം ആ വാക്കുകള്‍ കേട്ടത്.
ഉറ്റബന്ധുക്കള്‍ പോലും അടുക്കാന്‍ മടിച്ചിരിക്കെ ആരോരുമല്ലാത്തവര്‍ സ്വയംസന്നദ്ധരായി എത്തി എന്നതു മാത്രമായിരുന്നില്ല ആ അത്ഭുതത്തിനും അവിശ്വസനീയതയ്ക്കും അര്‍ത്ഥം.
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍, പ്രത്യേകിച്ച്, മതഭ്രാന്തിന്റെ പേരില്‍ നിരപരാധികളെ അതിക്രൂരമായി, അകാരണമായി തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ തികച്ചും അവിശ്വസനീയവും അത്ഭുതകരവും അതേസമയം അഭിമാനകരവുമാണ് ആ യുവാക്കളുടെ സ്വയം സന്നദ്ധത.
കാരണം, അവര്‍ ഹിന്ദുക്കളായിരുന്നില്ല, ഹിന്ദുത്വ വര്‍ഗ്ഗീയഭ്രാന്തന്മാര്‍ അങ്ങേയറ്റം വെറുക്കുകയും വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരായിരുന്നു.


ആ വീട്ടില്‍ നടന്ന മരണാനന്തര ചടങ്ങുകളില്‍ തങ്ങള്‍ക്കു പങ്കാളിത്തം വഹിക്കാവുന്നവയിലെല്ലാം അവര്‍ സഹകരിച്ചു. മൃതദേഹം സംസ്‌കരിക്കേണ്ടത് തെല്ലകലെ കാലി നദിക്കരയിലുള്ള വൈദ്യുത ശ്മശാനത്തിലായിരുന്നു.


അവിടേയ്ക്കു മൃതദേഹം ചുമക്കാന്‍ മറ്റാരുമില്ലെന്നു മനസ്സിലാക്കിയ ആ ചെറുപ്പക്കാര്‍ അതിനും സ്വയം സന്നദ്ധരായി.
ഹിന്ദുവിന്റെ മൃതശരീരം ശ്മശാനത്തിലേയ്ക്ക് മുസ് ലിംകള്‍ ചുമക്കാമോ എന്ന സംശയമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. തങ്ങള്‍ മാനുഷികമായ കടമ നിറവേറ്റുകയാണെന്ന ഉത്തമവിശ്വാസമാണ് അവരെ നയിച്ചത്.


നമുക്കൊക്കെ വിശ്വസിക്കാന്‍ പ്രയാസമുള്ള മറ്റൊരു കാര്യം കൂടി അവര്‍ ചെയ്തു. മയ്യിത്ത് ഖബര്‍സ്ഥാനിലേയ്ക്കു കൊണ്ടുപോകുമ്പോള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നുരുവിട്ടു ശീലിച്ച അവരുടെ അധരങ്ങളില്‍ നിന്ന് 'റാം... റാം...' എന്ന ധ്വനിയുയര്‍ന്നു.
സര്‍വശക്തനായ..., സകല ചരാചര സ്രഷ്ടാവായ...., കരുണാമയനും ആശ്രിതവത്സലനുമായ... ജഗന്നിയന്താവ് ആ കാഴ്ച കണ്ട് നിര്‍വൃതി അനുഭവിച്ചിട്ടുണ്ടാകും..., തീര്‍ച്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago