പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കും
തൃശൂര്‍: പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയണമെന്ന ആഹ്വാനത്തോടെയുള്ള ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ചാലക്കുടി ഈസ്റ്റ് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും.
ഇതിന്റെ ഭാഗമായി ജില്ലയില്‍ മുപ്പത് ഇനങ്ങളിലായി ആറുലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും.
രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ അധ്യക്ഷനാകും.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ ഷിജു വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിക്കും. സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ മുഖ്യാതിഥിയാകും.
ചാലക്കുടി ഡി.എഫ്.ഒ ആര്‍. കീര്‍ത്തി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലും. വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി, വാഴച്ചാല്‍ ഡി.എഫ്.ഒ എന്‍ രാജേഷ്, ചാലക്കുടി എ.ഇ.ഒ പ്രസൂന്നന്‍ സി.പി, ചാലക്കുടി ഈസ്റ്റ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ മേധാവി ശാലിനി എം ഡി ആശംസ നേരും.
തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍ സ്വാഗതവും ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി വി സോമരാജന്‍ നന്ദിയും പറയും. 'തോല്‍പ്പിക്കുക പ്ലാസ്റ്റിക് മലിനീകരണം' എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിന സന്ദേശം.
തൃശൂര്‍: പഠനം പാഠത്തിനുപ്പുറം എന്ന സന്ദേശം നല്‍കാന്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ ഇന്ന് ഹരിതോത്സവം.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹരിതോത്സവം പ്രൗഡഗംഭീരമാക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കായി 316000 കൈപ്പുസ്തകങ്ങളും 390000 വിത്തുപായ്ക്കറ്റുകളും ഒരു ലക്ഷത്തോളം വൃക്ഷത്തൈകളുമാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്നത്.
എല്ലാ സ്‌കൂളുകളിലും ഇന്ന് വൃക്ഷത്തെ നടീല്‍ നടത്തും. എല്‍ പി, യു പി, ഹൈസ്‌കൂള്‍ തലത്തില്‍ എല്ലായിടത്തും ഹരിതോത്സവം മികുവുറ്റതാക്കാന്‍ എല്ലാ പ്രാധാനധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ ഉപഡയരക്ടര്‍ അറിയിച്ചു.
ഹരിതോത്സവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് മരത്തൈ, വിത്ത്, മുഖ്യമന്ത്രിയുടെ സന്ദേശമുള്‍ക്കൊള്ളുന്ന ജീവിതപാഠം, പാഠത്തിനപ്പുറം എന്നീ രണ്ട് കൈപ്പുസ്തകങ്ങള്‍ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും വിതരണം ചെയ്യും.
ഹരിതോത്സവത്തിന്റെ ജില്ലാതല ആഘോഷം കോടാലി ജി.എല്‍.പി സ്‌കൂളില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷയാകും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ജുള അരുണന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കും.
ചടങ്ങില്‍ കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച ജൈവ വൈവിധ്യപാര്‍ക്ക് നടപ്പിലാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വരവൂര്‍ ജി എല്‍ പി സ്‌കൂള്‍, കോടാലി ജി എല്‍ പി സ്‌കൂള്‍, ആനന്ദപുരം ജി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."