മംഗലശേരി ബോട്ട് പവലിയന് നിര്‍മാണം നാളെ തുടങ്ങും
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി-മുട്ടുകണ്ടി പുഴയോരത്ത് റിവര്‍ വ്യൂ പാര്‍ക്ക് ടൂറിസം പദ്ധതിയും പട്ടുവം പഞ്ചായത്തിലെ മംഗലശേരിയില്‍ ബോട്ട് പവലിയന് നിര്‍മാണ പദ്ധതിയുടെയും പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 11ന് പഴയങ്ങാടിയില്‍ മന്ത്രികടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനാകും. പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിമലയും പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രനും ഏറ്റുവാങ്ങും. പി. കരുണാകരന് എം.പി, പി.കെ ശ്രീമതി എം.പി, കലക്ടര്‍ മീര്‍ മുഹമ്മദലി പങ്കെടുക്കും
പഴയങ്ങാടി റിവര്‍ വ്യൂ പാര്ക്കിന് ടൂറിസം വകുപ്പ് 90 ലക്ഷം രൂപയാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. 500 മീറ്റര്‍ നടപാത, ബോട്ട്ജെട്ടി, കൈവരികള്‍, ഇരിപ്പിടം, വള്ളംകളി വീക്ഷിക്കുന്നതിനുള്ള പവലിയന്, റെയിന്‍ ഷെല്‍ട്ടര്‍, കഫ്റ്റീരിയ, ശുചിമുറികള്‍ തുടങ്ങിയവ നിര്‍മിക്കും. പട്ടുവം മംഗലശ്ശേരി ബോട്ട് പവലിയന് നിര്‍മിക്കുന്നതിന് 68.40 ലക്ഷം രൂപയുടെ ഭരണാനുമതിയായി. വാര്‍ത്താസമ്മേളനത്തില്‍ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്, സി.ഒ പ്രഭാകരന്, എന്‍.വി രാമകൃഷ്ണന്, ഒ.കെ രതീഷ്, എസ്.വി അബ്ദുല്‍ റഷീദ്, എം.ആര് രജീഷ്, കെ.കെ മുഹമ്മദലി, ടി.പി ഉഷ, ഇ. ലീല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."