കെവിന്‍ വധത്തിലെ പരാമര്‍ശം: മുഖ്യമന്ത്രിക്കെതിരേ നിയമനടപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
കൊല്ലം: കെവിന്‍ വധത്തില്‍ നിയമസഭയില്‍ അനാവശ്യ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരേ നിയമനടപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്ന നിലയില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് സഭയില്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഇ സജ്ജയ്ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെവിന്‍ വധത്തിലെ പ്രതികള്‍ തന്റെ ഭാര്യാമാതാവിന്റെ ഫോണില്‍ താനുമായി സംസാരിച്ചെന്നാണ് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചത്.
ദിവസങ്ങള്‍ക്കുമുന്‍പ് പൊലിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ തന്റെ ഭാര്യ ഗൃഹത്തില്‍ അര്‍ധരാത്രി കടന്നുവന്ന് പ്രതികളെ അന്വേഷിക്കുകയും ഇതേ തുടര്‍ന്ന് തനിക്കെതിരേ അപകീര്‍ത്തിപരമായ വാര്‍ത്ത വരികയുമുണ്ടായി.
തനിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷനേതാവിന്റെ കവറിങ് ലെറ്ററോടൂകൂടി ഡി.ജി.പിയ്ക്ക് പരാതിയും നല്‍കി. ഒരന്വേഷണം പോലും തനിക്കെതിരെ ഉണ്ടായിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."