ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രഘുകുമാര്‍ തളിപ്പറമ്പ് കോടതയില്‍ സന്ദര്‍ശനം നടത്തി
തളിപ്പറമ്പ്: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രഘുകുമാര്‍ തളിപ്പറമ്പ് കോടതയില്‍ സന്ദര്‍ശനം നടത്തി.
തളിപ്പറമ്പില്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി എത്തിയ അദ്ദേഹം കോടതി സമുച്ചയം പരിശോധിച്ചു.
തളിപ്പറമ്പില്‍ പുതിയ സബ്‌കോടതിയും അഡിഷണല്‍ ജില്ലാ കോടതിയും അനുവദിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് തളിപ്പറമ്പ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
പി.വി ശ്രീധരന്‍ നമ്പ്യാര്‍, ഡെന്നി ജോര്‍ജ്ജ്, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എം.ജെ സെബാസ്റ്റ്യന്‍, എം.സി രാമചന്ദ്രന്‍, മാര്‍ട്ടിന്‍ തോമസ്, പി.ബി മനോജ്, വി.എം ബാലകൃഷ്ണന്‍ നമ്പീശന്‍, വി.എ സതീഷ് എന്നീ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയിരുന്നു. എം.എ.സി.ടി ജഡ്ജ് എം അഹമ്മദ് കോയ, മുന്‍സിഫ് ബി കരുണാകരന്‍ എന്നിവര്‍ ജഡ്ജിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."