HOME
DETAILS
MAL
സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസുമായി തപാല്‍ വകുപ്പ്
backup
April 07 2020 | 00:04 AM
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പൊതുജനങ്ങള്‍ക്കായി അത്യാവശ്യ തപാല്‍ സേവനങ്ങള്‍ക്കൊപ്പം സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കാന്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസുമായി തപാല്‍ വകുപ്പ്. കൊറിയര്‍ സര്‍വിസ് ഒഴികെയുള്ള എല്ലാ സേവനവും സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസിലൂടെ ലഭിക്കും.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എ.ടി.എം വരെ പോകാതെ തന്നെ ഏതെങ്കിലും ബാങ്കിലുള്ള നിക്ഷേപത്തില്‍ നിന്നും ആവശ്യാനുസരണം പണം പിന്‍വലിക്കുവാനുള്ള ലളിതമായ മാര്‍ഗവും തപാല്‍ വകുപ്പ് സഞ്ചരിക്കുന്ന സംവിധാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ആധാറുമായി ബന്ധപ്പെടുത്തിയ ഏതെങ്കിലും ബാങ്ക് അക്കൗണ്ടില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി പണം പിന്‍വലിക്കുവാനുള്ള സൗകര്യം ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) വഴി തപാല്‍ വകുപ്പ് സാധ്യമാക്കും. മണി ഓര്‍ഡറുകള്‍, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവക്കുള്ള സൗകര്യവും സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസിലുണ്ട്.തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസുകളിലെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചാല്‍ വാഹനം തങ്ങളുടെ പ്രദേശത്തുണ്ടോയെന്ന വിവരം ലഭിക്കും. ലോക്ക് ഡൗണ്‍ തീരുന്നതുവരെ സംസ്ഥാനത്തുടനീളം പോസ്റ്റ് ഓഫിസ് ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."