HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം; വൈദികന്റെ ജാമ്യഹരജിയില്‍ വിധി മാറ്റി
backup
April 01 2017 | 20:04 PM
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരി നല്കിയ ജാമ്യഹരജിയില്‍ തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്-ഒന്ന്) കോടതി ജഡ്ജി ശ്രീകലാ സുരേഷ് വിധിപറയുന്നത് ഏപ്രില്‍ അഞ്ചിലേക്കു മാറ്റി.
ജാമ്യ ഹരജിയില്‍ കൂടുതല്‍ വാദം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് വിധി പ്രഖ്യാപിക്കുന്നതു മാറ്റിയത്. ജാമ്യഹരജിയില്‍ കോടതിയില്‍ കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായിരുന്നു. അഡ്വ. ജോണ്‍ സെബാസ്റ്റിയന് മുഖേനയാണു പ്രതി ജാമ്യഹരജി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."