HOME
DETAILS
MAL
വിദഗ്ധ ചികിത്സ ലഭിക്കാതെ കാസര്‍കോട്ട് മരിച്ചവരുടെ എണ്ണം 10
backup
April 07 2020 | 10:04 AM
കാസര്‍കോട്: ലോക്ക് ഡൗണിന് പിന്നാലെ കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കാതെ കാസര്‍കോട്ട് മരിച്ചവരുടെ എണ്ണം പത്തായി.
പാണത്തൂര്‍ കല്ലപ്പള്ളിയിലെ കൃഷ്ണ ഗൗഡ (71)യാണ് ഇന്നലെ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. കഴിഞ്ഞ ദിവസം കുഞ്ചത്തൂര്‍ തൂമിനാടിലെ യൂസുഫ്, ഹൊസങ്കടി അംഗടിപ്പദവിലെ രുദ്രപ്പ എന്നിവര്‍ മരിച്ചതോടെ കാസര്‍കോട്ട് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഒന്‍പതായി മാറിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് വിദഗ്ധ ചികിത്സ കിട്ടാതെ ഇത്രയും ആളുകള്‍ മരിച്ചത്.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നൂറു കണക്കിന് രോഗികളാണ് അതിര്‍ത്തി അടക്കുന്നതിന് മുന്‍പ് നിത്യേന മംഗളൂരുവിലേക്ക് ട്രെയിന്‍ വഴിയും റോഡ് മാര്‍ഗവും ചികിത്സ തേടി പോയിരുന്നത്. നിറയെ യാത്രക്കാരുമായി സഞ്ചരിക്കുന്ന ബസുകളിലുള്ളവരില് ഭൂരിഭാഗവും മംഗളൂരുവിലെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ തേടി സഞ്ചരിക്കുന്നവരായിരുന്നു.
കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുതല്‍ ഉള്ളതിനാല്‍ അതിര്‍ത്തി തുറക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന വാദമാണ് കര്‍ണാടക സര്‍ക്കാര്‍ ഉന്നയിക്കുന്നത്. അതേസമയം സുപ്രിം കോടതി അതിര്‍ത്തി കൊട്ടിയടക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കര്‍ണാടക സര്‍ക്കാരിന് മനംമാറ്റം ഉണ്ടായിട്ടില്ല.
എന്ത് സാഹചര്യം ഉണ്ടായാലും അതിര്‍ത്തി തുറക്കില്ലെന്ന നിലപാടാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്.
കേരള ഹൈക്കോടതി വിധിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് വീണ്ടും സുപ്രിം കോടതി പരിഗണിക്കും. കര്‍ണാടക കോടതിയില്‍ ഇനി എന്തുനിലപാടാണ് വിഷയത്തില്‍ സ്വീകരിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."