നിപാ: വ്യാജ പ്രചാരണത്തിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം അങ്കണവാടികള്‍ വഴിയുള്ള മരുന്നുവിതരണം നിലച്ചതായി പരാതി
മലപ്പുറം: ജില്ലയില്‍ നിപാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ജില്ലാ പൊലിസ് മേധാവിക്കു നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നടന്ന നിപാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്.
പുത്തനത്താണിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഹോമിയോ ഡോക്ടര്‍ ഈസ ഇസ്മാഈലിനെതിരേയാണ് പരാതി. നിപാ വൈറസ് രോഗത്തിനു ഹോമിയോ വിഭാഗത്തില്‍ മരുന്ന് ലഭ്യമാണെന്നു പറഞ്ഞാണ് ഇയാള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിനു പുറമേ, താനൂര്‍ മുക്കോല അംബേദ്കര്‍ കോളനിയില്‍ നിപാ വൈറസ് ബാധിച്ചിട്ടുണ്ടന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും പ്രചാരണം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, കുഷ്ഠം, ടി.ബി തുടങ്ങിയവ ബാധിച്ച രോഗികകള്‍ക്ക് അങ്കണവാടികള്‍ വഴി നല്‍കുന്ന മരുന്നുകളുടെ വിതരണം നിലച്ചതായി പരാതിയുണ്ടായി. അങ്കണവാടികള്‍ അടച്ചതോടെ ജീവനക്കാര്‍ വരാതായതാണ് കാരണം. കുഷ്ഠം, ടി.ബി തുടങ്ങിയവ ബാധിച്ച ഇത്തരം രോഗികള്‍ക്ക് അവരുടെ വീടുകളിലെത്തി ഇതു നല്‍കുന്നതിനു കലക്ടര്‍ നിര്‍ദേശം നല്‍കി.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ഡോ. എ. ഷിബുലാല്‍, ഡോ. മുഹമ്മദ് ഇസ്മാഈല്‍, ഡോ. കെ. പ്രകാശ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."