HOME
DETAILS

നിയന്ത്രണം വിട്ട ബോട്ട് തീരത്തേക്ക് ഇടിച്ച് കയറി; ഒഴിവായത് വന്‍ ദുരന്തം

  
backup
June 06, 2018 | 10:07 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d


കയ്പമംഗലം : നിയന്ത്രണം വിട്ട മല്‍സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ച് കയറി. ചാമക്കാല ബീച്ചിലാണ് മത്സ്യബന്ധന ബോട്ട് മണല്‍ തിട്ടയില്‍ ഇടിച്ച് കയറിയത്.
ബോട്ടിന്റെ സ്രാങ്ക് ഉറങ്ങിപ്പോയത് കാരണം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.മത്സ്യബന്ധനത്തിനായി മുനമ്പത്ത് നിന്നുമാണ് വടക്ക് ദിശ ലക്ഷ്യമാക്കി പന്ത്രണ്ട് പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത്.
ഉറങ്ങിപ്പോയതിനാല്‍ സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തീരത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. സാധാരണ ഗതിയില്‍ ചെറിയ വള്ളങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ തീരത്തോട് ചേര്‍ന്ന് മീന്‍ പിടിക്കുന്ന സമയമാണ്. അപകട സമയം ചെറുവള്ളങ്ങള്‍ ഒന്നും സമീപത്ത് ഇല്ലാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.
ഉച്ചയോടെ മുനമ്പത്ത് നിന്നും നാല് ബോട്ടുകള്‍ എത്തി വടം ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ബോട്ട് കരയില്‍ നിന്നും കൊണ്ടുപോകാനായത്.
കൂറ്റന്‍ ബോട്ട് തീരത്ത് അടിഞ്ഞ വാര്‍ത്തയറിഞ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേരാണ് രാവിലെ മുതല്‍ തീരത്ത് എത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  2 days ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  2 days ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  2 days ago
No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  2 days ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  2 days ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  2 days ago