സ്വകാര്യ ആശുപത്രി മേഖല പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനത്തില്‍ ഉണ്ടായ ഇടിവ് പരിഹരിക്കാന്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ച് ചില സ്വകാര്യ ആശുപത്രികള്‍.
കൊവിഡ് വ്യാപനത്തോടെ സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. പ്രത്യേകിച്ച് ലോക്ക് ഡൗണിനു ശേഷം ഇത് രൂക്ഷമാകുകയും ചെയ്തു. ഇതാകട്ടെ വന്‍ പ്രവര്‍ത്തന നഷ്ടത്തിലേക്കാണ് സ്വകാര്യ ആശുപത്രികളെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ലാഭ വിഹിതത്തില്‍ ഇടിവുണ്ടാകാതിരിക്കാന്‍ പല പ്രമുഖ ആശുപത്രികള്‍ ഉള്‍പ്പെടെ ഡോക്ടര്‍, നഴ്‌സ് തുടങ്ങി ഓഫിസ് ജീവനക്കാരുടയും ക്ലീനിങ്ങ് തൊഴിലാളികളുടെ വരെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്.
മാത്രമല്ല സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പകുതിയലധികം ആശുപത്രികളിലും ഇതു വരെ ശമ്പളം വിതരണം ചെയ്തിട്ടുമില്ല. വിതരണം ചെയ്ത പല സ്ഥാപനങ്ങളിലും പകുതി ശമ്പളമാണ് നല്‍കിയിട്ടുള്ളത്. ചില ആശുപത്രികള്‍ പകുതി ശമ്പളം ഇപ്പോഴും മാസത്തിന്റെ പകുതിക്കു ശേഷം ബാക്കി ശമ്പളം കെടുക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഐ.പി, ഒ.പി വിഭാഗങ്ങളില്‍ രോഗികള്‍ കുറഞ്ഞതോടെ ആശുപത്രികള്‍ ജീവനക്കാരുടെ ജോലി ക്രമത്തിലും മാറ്റം വരുത്തി. ഹോസ്റ്റലുകളില്‍ താമസിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കരുതല്‍ ഡ്യൂട്ടി നല്‍കുകയും വീട്ടില്‍നിന്നും ദൂരെ സ്ഥലങ്ങളില്‍നിന്നും വരുന്നവരെ ഒഴിവാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."