ഡല്‍ഹിയിലെ ചര്‍ച്ച: മധ്യസ്ഥറോളില്‍ കുഞ്ഞാലിക്കുട്ടിയും
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ്, കെ.പി.സി.സി അധ്യക്ഷന്‍, യു.ഡി.എഫ് കണ്‍വീനര്‍ പദവികളെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കുന്നതിനായി ഡല്‍ഹിയില്‍ തുടങ്ങിയ ചര്‍ച്ചയില്‍ മധ്യസ്ഥ റോളില്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോണ്‍ഗ്രസ്സിനെ(എം) മുന്നണിയില്‍ തിരിച്ചുകൊണ്ടുവരുന്നതുള്പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടാനാണ് കുഞ്ഞാലിക്കുട്ടി ഇന്നലെ ഡല്‍ഹിയിലെത്തിയത്. വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കേരളാ ഹൗസിലെ അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ചര്‍ച്ച നടത്തി. തുടര്‍ന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്കിനെ കണ്ടു. രാത്രിയോടെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണിയുമായും കൂടിക്കാഴ്ചനടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."