HOME
DETAILS
MAL
സാനിയ- സ്‌ട്രൈക്കോവ സഖ്യം ഫൈനലില്‍
backup
April 01 2017 | 22:04 PM
മയാമി: ഇന്ത്യയുടെ സാനിയ മിര്‍സയും ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവയും ചേര്‍ന്ന സഖ്യം മയാമി ഓപണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ഫൈനലിലെത്തി. മൂന്നാം സീഡായ സാനിയ- സ്‌ട്രൈക്കോവ സഖ്യം സെമിയില്‍ കാനഡയുടെ ഗബ്രിയേല ഡബ്‌രോവ്‌സ്‌കി- സു യിഫാന്‍ സഖ്യത്തെ കീഴടക്കിയാണു കലാശപ്പോരിലേക്കു മുന്നേറിയത്.
മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റു കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ പൊരുതി നേടിയാണു ഇന്തോ- ചെക്ക് സഖ്യം മുന്നേറിയത്. സ്‌കോര്‍: 6-7, 6-1, 10-4. നേരത്തെ ബ്രിസ്‌ബെയ്‌നില്‍ അമേരിക്കയുടെ ബെതാനി മറ്റെക് സാന്‍ഡ്‌സ് സഖ്യത്തിനൊപ്പം കിരീടം നേടിയ സാനിയ സീസണിലെ രണ്ടാം കിരീടമാണു ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."