നിയമം അട്ടിമറിക്കുന്നു: സഹകരണ സ്പിന്നിങ്ങ് മില്ലുകളില്‍ തെരഞ്ഞെടുപ്പില്ല
തൊടുപുഴ: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്പിന്നിങ്ങ്് മില്ലുകളില്‍ 15 വര്‍ഷമായി ഭരണസമിതി തെരഞ്ഞെടുപ്പില്ല. എട്ട് സ്പിന്നിങ്ങ് മില്ലുകളില്‍ രണ്ടിടത്തുമാത്രമാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂര്‍, മലപ്പുറം, കുറ്റിപ്പുറം മാല്‍കോടെക്‌സ്, തൃശൂര്‍, ആലപ്പുഴ, കൊല്ലം എന്നീ സ്പിന്നിങ്ങ് മില്ലുകളില്‍ സര്‍ക്കാര്‍ നോമിനേറ്റഡ് ഭരണസമിതിയാണ് വര്‍ഷങ്ങളായി തുടരുന്നത്.
കോട്ടയം പ്രിയദര്‍ശനി സ്പിന്നിങ്ങ് മില്ലിലും തൃശൂര്‍ മാളയിലെ കരുണാകരന്‍ സ്മാരക സ്പിന്നിങ്ങ് മില്ലിലും മാത്രമാണ് തെരഞ്ഞെടുപ്പിലൂടെ വന്ന ഭരണസമിതി നിലവിലുള്ളത്.
1969 ലെ കേരള സഹകരണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്പിന്നിങ്ങ് മില്ലുകളാണിവ. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, കൊല്ലം സ്പിന്നിങ്ങ് മില്ലുകളില്‍ എം.വി.രാഘവന്‍ സഹകരണ മന്ത്രിയായിരുന്ന കാലത്ത് കൊണ്ട് വന്ന ഒരു ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തിലാണ് നോമിനേറ്റഡ് ഭരണസമിതി തുടരുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ ഗണത്തിലാണ് സഹകരണ സ്പിന്നിങ്ങ് മില്ലുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം സംഘങ്ങളിലേക്ക് സര്‍ക്കാരിന് നോമിനേഷന്‍ ചെയ്യാന്‍ നിലവിലെ നിയമ പ്രകാരം വ്യവസ്ഥയില്ല. സഹകരണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍, മാനേജിങ്ങ് ഡയരക്ടര്‍ എന്നിവര്‍ കോഴ ഇടപാടിലൂടെ പിന്‍വാതില്‍ നിയമനം നടത്തി വരുന്നതായി ആക്ഷേപമുണ്ട്. ജനാധിപത്യം പുന:സ്ഥാപിച്ച് ഈ മേലയെ സംരക്ഷിക്കണമെന്ന ആവശ്യം ട്രേഡ് യൂണിയനുകളില്‍ നിന്നും ഓഹരി ഉടമകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."