ബി.ജെ.പി പ്രതിപക്ഷ പതവി നേടാനായി നഗരസഭ ചെയര്‍പേഴ്‌സന് കത്തുനല്‍കി
കുന്നംകുളം: യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ അവസാനിക്കാത്ത സാഹചര്യം മുതലെടുത്ത് ബി.ജെ.പി പ്രതിപക്ഷ പതവി നേടാനായി നഗരസഭ ചെയര്‍പഴ്‌സന് കത്തുനല്‍കി. 7 അംഗങ്ങളുള്ള ബി.ജെ.പി തെക്കെപുറം വാര്‍ഡില്‍നിന്നും വിജയിച്ച ആമേന്‍ ശ്രീജിത്തിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രതിപക്ഷം ഭരണപക്ഷമെന്ന വ്യത്യാസമില്ലെങ്കിലും കീഴ്‌വഴക്കമനുസരിച്ച് പ്രതിപക്ഷപാര്‍ട്ടി നേതാവ് എന്ന സ്ഥാനം അനുവദിച്ചു കിട്ടുന്നതിനായാണ് കത്ത്. പ്രതിപക്ഷത്തിരിക്കുന്ന യു ഡി.എഫ്‌ന് 10 കോണ്‍ഗ്രസ് 2 സി.എം.പി എന്നിങ്ങിനെ 12 പേരുടെ ശക്തിയുണ്ടെങ്കിലും സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുനേടിയെന്ന കാരണത്താല്‍ 6 പേരെ സസ്പന്റ് ചെയ്തിരിക്കുകയാണ്.
സി.എം. പി അംഗങ്ങളും ഇത്തരത്തില്‍ സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി തീരുമാനമനുസരിച്ച് രാജിവെച്ചൊഴിയുകയായിരുന്നു. നിലവില്‍ ഔദ്ധ്യോഗിക കോണ്‍ഗ്രസിലെ 4 പേരും സി.എം.പി യിലെ 2 പേരുമടങ്ങുന്ന 6 അംഗങ്ങളാണ് യു.ഡി.എഫിലുള്ളത്. മുന്‍പ് 8 സി എം പി അംഗങ്ങളടക്കം 8 പേരുടെ പിന്തുണയുമായി വിമത വിഭാഗം കോണ്‍ഗ്രസ് കെ.കെ ആനന്ദനെ പ്രതിപക്ഷ നേതാവാക്കമെന്നാവശ്യപെട്ട് കത്ത് നല്‍കിയിരുന്നു വെങ്കിലും ഇത് പരിഗണിക്കപ്പെട്ടിരുന്നില്ല.
വിമത വിഭാഗത്തിനെ നയപരമായി തോല്‍പിക്കാന്‍ ഔദ്ധ്യോഗിക വിഭാഗം ഭരണകക്ഷിയായ സി.പി.എമ്മിനോട് കൂറുപുലര്‍ത്തുന്ന നടപടികളുമായാണ് കൗണ്‍സിലില്‍ സമരസപെടുന്നത്, അത്‌കൊണ്ട് തന്നെ പ്രതിപക്ഷത്തിരുന്ന് ഗൗരവകരമായ ചര്‍ച്ചനടത്താനോ വിയോജന സമയങ്ങളില്‍ വോട്ടെടുപ്പ് നടത്തി 37 അംഗ കൗണ്‍സിലില്‍ 15 അംഗങ്ങളുടെ മാത്രം പിന്തുണയുള്ള സി.പി.എമ്മിനെ വരുതിയില്‍ നിര്‍ത്താനുമുള്ള തന്ത്രങ്ങളാവിഷ്‌ക്കരിക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല.
സി. പി. എമ്മാകട്ടെ ഇവര്‍ക്കിടയിലെ തര്‍ക്കം ഉപയോഗിക്കുക വഴി ഭരണ പ്രതി സന്ധിയില്ലാതെ അജണ്ടകള്‍ പാസാക്കിയെടുക്കാനും ശ്രമിക്കുന്നുണ്ട്. ബി. ജെ. പിയിലും കാര്യമാത്ര പ്രസക്ത മായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവരുടെ അഭാവവും ഭരണത്തിന് ഗുണകരമാണ്, 3 അംഗങ്ങളുള്ള ആര്‍ എം പിയാണ് കൗണ്‍സിലില്‍ ഇടക്കെങ്കിലും പ്രതിക്ഷത്തിന്റെ റോള്‍ ഏറ്റെടുക്കുന്നത്.
ഈ ഇവസരത്തില്‍ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിലെ ഭിന്ന രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. ഔദ്ധ്യോഗിക ചട്ടപ്രകാരം പ്രതിപക്ഷമെന്ന പ തിവിയില്ലെങ്കിലും കഴിഞ്ഞ കാലങ്ങളിലെ കീഴ്‌വഴക്കമനുസരിച്ച് ഈ സ്ഥാനമേറ്റുടാക്കാന്‍ ബി. ജെ. പി നല്‍കിയ കത്തും തുടര്‍ നടപടികളും ഇനിയുള്ള കൗണ്‍സില്‍ യോഗങ്ങളിലെ പ്രധാന തര്‍ക്ക വിഷയമായി നിലനിന്നേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."