HOME
DETAILS
MAL
ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട്: ബുക്കിങ് തുടങ്ങി
backup
April 09 2020 | 02:04 AM
തിരുവല്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നതിന്റെ ആദ്യപടിയായി ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിങ് സൗകര്യം ഒരുക്കി.
മേട -വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന 14 മുതല്‍ 18 വരെ എട്ട് വഴിപാടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ംംം.ീിഹശിലറേയ.രീാ എന്ന പോര്‍ട്ടലിലൂടെ വഴിപാടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ഓണ്‍ലൈനായി കാണിക്ക ( ഇ- കാണിക്ക) അര്‍പ്പിക്കുന്നതിനും അന്നദാന സംഭാവന നല്‍കുന്നതിനുമുള്ള സൗകര്യംകൂടി ഉടന്‍തന്നെ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."