HOME
DETAILS
MAL
ജനാധിപത്യത്തിലെ കറുത്ത അധ്യായം: എം.കെ മുനീര്‍
backup
June 06 2018 | 21:06 PM
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടിസ് നിരാകരിച്ചത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് യു.ഡി.എഫ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ മുനീര്‍.
കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ് അവതരണാനുമതി നിഷേധിക്കുന്ന കീഴ്വഴക്കം അപകടകരമാണ്.
കേസിനെ സ്വാധീനിക്കുന്ന രീതിയില്‍ ഒന്നും പറയില്ലെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിട്ടും ഇതിന് അനുവദിച്ചില്ല. സംഭവത്തിലൂടെ നിഷേധിക്കപ്പെട്ടത് ജനാധിപത്യ അവകാശമാണ്.
ഇനി മുതല്‍ ഒരു വിഷയത്തിലും അടിയന്തരപ്രമേയം അവതരിപ്പിക്കാനാകാത്ത സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ സര്‍ക്കാരിനു ധാര്‍ഷ്ട്യം വര്ധിച്ചുവന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."