HOME
DETAILS
MAL
മലപ്പുറം പരപ്പനങ്ങാടി സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞു വീണു മരിച്ചു
backup
April 02 2017 | 04:04 AM
മനാമ: മലപ്പുറം പരപ്പനങ്ങാടി മണപ്പുറത്ത് ബീരാന് കുട്ടിയുടെ മകന് മുഹമ്മദലി(51) ബഹ്റൈനില്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് സല്‍മാബാദില്‍ കാറിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
അബൂ ദാവൂദ് അല്‍ സഫര്‍ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. ബഹ്റൈനിലെ 'അല്‍ അന്‍സാര്‍ സെന്ററി'െന്റ സജീവ പ്രവര്‍ത്തകനാണ്. മാതാവ്: നഫീസ. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സാഹിറ ബാനു.
മക്കള്‍: ജാസിം മുഹമ്മദ്(ബഹ്റൈന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി), അസീം മുഹമ്മദ്, സഫ, മര്‍വ, ആമീന്‍(ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ലിയാക്കത്ത് അലി, ഷൗക്കത്ത് അലി (ബഹ്റൈന്‍), ഷാനവാസ്(കുവൈത്ത്), മുംതാസ്(സൗദി), ഉമ്മു ഹബീബ, ഹാജറ.ഖബറടക്കം ബഹ്റൈനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."