കൊവിഡ്-19: തബ്‌ലീഗ് ജമാഅത്തിനെതിരെ വ്യാജ വാര്‍ത്തയുമായി എ.എന്‍.ഐ; നിഷേധവുമായി പൊലിസ്, ഒടുവില്‍ പിന്‍വലിക്കലും തിരുത്തും
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസിനെ കൊവിഡ്-19 ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. രാജ്യത്ത് മുസ്‌ലിങ്ങളെ തന്നെ വേട്ടയാടാന്‍ ഉതകുന്ന വിധത്തിലാണ് വാര്‍ത്തകളുടെ പ്രചാരണം. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ മുന്‍പന്തിയിലുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിപ്പിച്ചിരിക്കുകയാണ് രാജ്യത്ത് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍ഐ. പൊലിസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവര്‍ വാര്‍ത്തയിട്ടത്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കോവിഡ് 19-മായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ പ്രവേശിച്ചവര്‍ തബ്ലീഗ് ജമാഅത്ത് അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയവരാണെന്നായിരുന്നു വാര്‍ത്ത. ഡി.സി.പി പറഞ്ഞുവെന്ന് കാണിച്ചാണ് എ.എന്‍.ഐയുടെ യു.പി ട്വിറ്റര്‍ പേജ് വാര്‍ത്ത നല്‍കിയത്. വാര്‍ത്ത നിഷേധിച്ച് ഉടന്‍ ഡി.സി.പി രംഗത്തെത്തി. തുടര്‍ന്ന് എ.എന്‍.ഐ യു.പി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും തിരുത്തല്‍ നല്‍കുകയും ചെയ്തു.
'നോയ്ഡയിലെ സെക്ടര്‍ 5 ഹരോളയിലുള്ള, തബ്ലീഗി ജമാഅത്ത് അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയവരെ ക്വാറന്റൈനിലാക്കി: സങ്കല്‍പ് ശര്‍മ, ഗൗതം ബുദ്ധ് നഗര്‍ (ഡി.സി.പി)'
എന്നായിരുന്നു എ.എന്‍.ഐയുടെ ട്വീറ്റ്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും തബ്ലീഗ് ജമാഅത്തിനെയും മുസ് ലിങ്ങളെയും സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്തു.
എന്നാല്‍, മൂന്ന് മണിക്കൂറിനുള്ളില്‍ വാര്‍ത്ത നിഷേധിച്ച് നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രംഗത്തെത്തി.
കൊവിഡ് പോസിറ്റീവ് ആയവരുമായി ബന്ധം പുലര്‍ത്തിയവരെ ചട്ടപ്രകാരം ക്വാറന്റൈന്‍ ചെയ്യുകയാണുണ്ടായതെന്നും തബ്ലീഗ് ജമാഅത്തിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും എ.എന്‍.ഐ വ്യാജവാര്‍ത്തയാണ് നല്‍കിയതെന്നും ഡി.സി.പി ട്വിറ്ററില്‍ കുറിച്ചു.
@ANINewsUP people who had come in contact with the positive case were quarantined as per laid procedure.
— DCP_Noida (@DCP_Noida) April 7, 2020
There was no mention of Tabligh Jamat. You are misquoting and spreading fake news@noidapolice @Uppolicehttps://t.co/HwIM5Cr7K3
'പോസിറ്റീവ് കേസുകളുമായി ബന്ധം പുലര്‍ത്തിയവരെ ചട്ടപ്രകാരം ക്വാറന്റൈനില്‍ ആക്കുകയാണുണ്ടായത്. തബ്ലീഗ് ജമാഅത്തിനെപ്പറ്റി ഒന്നുംതന്നെ പറഞ്ഞിട്ടില്ല. നിങ്ങള്‍ തെറ്റായി ഉദ്ധരിക്കുകയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയുമാണ്'
എന്നാണ് എ.എന്‍.ഐയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നോയ്ഡ ഡി.സി.പി കുറിച്ചത്.
ഇതിനുപിന്നാലെ എ.എന്‍.ഐ യു.പി വ്യാജവാര്‍ത്ത തങ്ങളുടെ ട്വിറ്റര്‍ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തു. തബ്ലീഗ് ജമാഅത്തിന്റെ പേര് നീക്കിക്കൊണ്ടായിരുന്നു പുതിയ ട്വീറ്റ്.
Correction- Those in Sector 5 Harola, Noida, who came in contact with #COVID19 positive case* have been quarantined: Sankalp Sharma, Gautam Budh Nagar (DCP) pic.twitter.com/R5m5NLEoze
— ANI UP (@ANINewsUP) April 8, 2020
എ.എന്‍.ഐയുടെ എഡിറ്ററായ സ്മിത പ്രകാശ് തബ്ലീഗ് ജമാഅത്തിനെതിരായ പ്രചരണത്തിന്റെ മുന്‍പന്തിയിലുണ്ട്. വംശീയ മുന്‍വിധിയടങ്ങുന്ന കമന്റുകളോടെയാണ് അവര്‍ ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."