HOME
DETAILS
MAL
കൊയ്ത്ത് കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളെ പൊലിസ് മര്‍ദിച്ചു
backup
April 10 2020 | 02:04 AM
അന്തിക്കാട്: അരിമ്പൂര്‍ ചാലാടി കോള്‍ പാടത്തു നിന്ന് കൊയ്ത്തു കഴിഞ്ഞു മടങ്ങിയ അതിഥി തൊഴിലാളികളെ പൊലിസ് അകാരണമായി മര്‍ദിച്ചതായി പരാതി. തമിഴ്നാട് സേലം സ്വദേശികളായ ശക്തി (28), കുമരേശന്‍ (22),വെങ്കിടേഷ് എന്നിവരെയാണ് അരിമ്പൂരില്‍ റോഡരികില്‍ പരിശോധന നടത്തിയിരുന്ന വലപ്പാട് കണ്ട്രോള് റൂമിലെ പൊലിസുകാര്‍ മര്‍ദിച്ചത്. എ.എസ്.ഐ വിക്രമന്, സി.പി.ഒ മിഥുന് എന്നിവരാണ് തൊഴിലാളികളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പറയുന്നത്. കൊയ്ത്തു കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇവര്‍. കൊയ്ത്തു കഴിഞ്ഞു വരികയാണെന്നു പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാതെ ഇവരെ മര്‍ദിക്കുകയായിരുന്നു. ഒരാളുടെ കൈക്കും പുറകു വശത്തും മര്‍ദനമേറ്റ പാടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് അന്തിക്കാട് എസ്.ഐ. കെ.ജെ ജിനേഷ് സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിക്കുകയും കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടുകയും ചെയ്തു. വിവരമറിഞ്ഞ് മന്ത്രി എ.സി മൊയ്തീന്, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, മുരളി പെരുനെല്ലി എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."