എം.എല്‍.എ പ്രത്യേക വികസന ഫണ്ട്; മികച്ച പ്രവര്‍ത്തനവുമായി ജില്ല
കൊല്ലം: 2016 17 വര്‍ഷം ജില്ലയിലെ 11 എം.എല്‍.എമാരുടെയും പ്രത്യേക മണ്ഡല വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കുവേണ്ടി 6.5 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി അറിയിച്ചു. 75.26 ലക്ഷം രൂപ സമ്പൂര്‍ണ വൈദ്യുതീകരണത്തിനും 54.86 ലക്ഷം രൂപ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കംപ്യൂട്ടറും ലാപ്‌ടോപ്പും പ്രിന്ററും വാങ്ങുന്നതിനുമാണ് ചെലവിടുന്നത്.
3.65 കോടി രൂപ മറ്റ് അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കെട്ടിടങ്ങള്‍, ഹൈമാസ്റ്റ് എന്നിവയ്ക്കും വിനിയോഗിക്കും. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നതിനായി 51 ലക്ഷം രൂപ ചെലവിടും.
ഈ വര്‍ഷം നിര്‍ദേശിക്കപ്പെട്ടതില്‍ 90 ശതമാനം പ്രവൃത്തികള്‍ക്കും അനുമതി നല്‍കി കഴിഞ്ഞു. എം.എല്‍.എമാര്‍ ശുപാര്‍ശ ചെയ്യുന്ന പ്രവൃത്തികളുടെ തുടര്‍ പരിപാലനവും മറ്റ് നിര്‍വഹണ മാനദണ്ഡങ്ങളും ഉറപ്പാക്കിയുമാണ് ഭരണാനുമതി നല്‍കിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവലോകന ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതില്‍ എം.എല്‍.എമാരും മന്ത്രിമാരും നേരിട്ട് പങ്കെടുക്കും.
ജില്ലയുടെ എം.എല്‍.എ ഫണ്ട് പദ്ധതികളുടെ പുരോഗതി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിലയിരുത്തി. ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി, എ.ഡി.എം ഐ. അബ്ദുല്‍ സലാം, എ.ഡി.സി (ജനറല്‍) വി സുദേശന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."