HOME
DETAILS

യമനില്‍ സ്ഥിതി അതീവ അപകടകരം: ഹൂതികളുമായി ചര്‍ച്ചക്ക് ഒരുക്കമെന്നു സഖ്യസേന

  
backup
June 07 2018 | 11:06 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a4%e0%b5%80%e0%b4%b5-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f

റിയാദ്: യമനില്‍ സ്ഥിതി അതീവ അപകടരമായ നിലയിലാണെന്ന് വിലയിരുത്തല്‍. വിമത വിഭാഗമായ ഹൂതികളുടെ കീഴിയുള്ള അതി പ്രധാനമായ കേന്ദ്രമായ ഹുദൈദ തുറമുഖം പിടിച്ചെടുക്കാന്‍ സഖ്യ സേന അവസാന വട്ട തയ്യാറെടുപ്പിലാണെന്നു വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

ഹൂതികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നതും ഇറാനില്‍ നിന്നുള്ള ആയുധ ഇറക്കുമതിയും ഈ തുറമുഖം വഴിയാണെന്നാണ് യമന്‍ സൈന്യവും സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ആരോപിക്കുന്നത്. അതിനാല്‍ തന്നെ ഇത് പിടിച്ചെടുക്കുകയെന്നത് സഖ്യ സേനയുടെയും ഏറ്റവും വലിയ വിജയമായിരിക്കും.

തുടര്‍ച്ചയായ ആക്രമണം മൂലം ഹുദൈദക്ക് സമീപത്തുള്ള പ്രദേശങ്ങള്‍ യമന്‍ സൈന്യം ഹൂതികളില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഹുദൈദക്ക് അരികെയെത്തിയ സൈന്യം ഹൂതികളുമായി ഒരു കനത്ത ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ കനത്ത നാശ നഷ്ടം ഉണ്ടായയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതികള്‍ക്ക് ലഭിച്ച ആയുധങ്ങളില്‍ നല്ലൊരു ശതമാനവും ഇവിടെ സൂക്ഷിച്ചിരിക്കുമായാണ്. ഇതെല്ലാം സഖ്യ സേനക്കും യമനുമെതിരെ ഹൂതികള്‍ അവസാന ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ വന്‍ നാശ നഷ്ടമായിരിക്കും ഫലം.

ഹൂതികളടക്കമുള്ളവരുമായി ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാകുമോയെന്ന എന്ന ശ്രമവും ആരംഭച്ചിട്ടുണ്ട്. യമനില്‍ ഹൂതികളുമായി ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചക്ക് തയാറാണെന്ന് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ചര്‍ച്ചക്കായി ഏറ്റുമുട്ടല്‍ നിര്‍ത്തി വെക്കാനാകില്ലെന്നും സഖ്യ സേന അറിയിച്ചിട്ടുണ്ട്. ഇവിടെ സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന യു എന്‍ മിസൈല്‍ ആക്രമണം നിര്‍ത്തിവെക്കണമെന്ന് ഹൂഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വര്‍ഷം പഴക്കമുള്ള ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്തുന്ന ഏറ്റവും പുതിയ പരിശ്രമങ്ങള്‍ക്ക് പുതിയ നീക്കം ഉപകാരപ്പെടുമോയെന്നാണ് നിരീക്ഷകര്‍ നോക്കികാണുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  16 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  24 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  37 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago