സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ജില്ലാ സമ്മര്‍ ക്യാംപിന് ഇന്ന് തുടക്കം
അടിമാലി: സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ജില്ലാ സമ്മര്‍ ക്യാംപിന് ഇന്ന് അടിമാലിയില്‍ തുടക്കമാവും. വിശ്വദീപ്തി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ക്യാംപ് ഉച്ചകഴിഞ്ഞ ് 3.30ന് ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
'വോയ്‌സ് ഓഫ് റിനയസന്‍സ്' എന്ന് പേരിട്ടിരിക്കുന്ന ആറു ദിവസത്തെ സമ്മര്‍ ക്യാംപില്‍ ജില്ലയില്‍െ വിവിധ സ്‌കൂളുകളില്‍ നിന്നായി 600 ഓളം കേഡറ്റുകള്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരെ ഉള്‍പ്പെടുത്തി ഇന്‍ഡോര്‍ ക്ലാസുകള്‍, കളരി, യോഗ, പരേഡ് പരിശീലനം, അഭിമുഖം, കലാപരിപാടികള്‍, പാസിങ് ഔട്ട് പരേഡ്, വിജിലന്‍സ് ഗവേഷണ- പരിശീലന വിഭാഗത്തിന്റെ ശില്‍പശാല എന്നിവ നടക്കും. റെയ്ഞ്ച് ഐ.ജി പി വിജയന്‍, സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാം, എം.എല്‍.എ മാരായ പി.ജെ ജോസഫ്, എസ് രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ എസ് ബിജിമോള്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.
സമാപനദിവസമായ എട്ടിന് രാവിലെ 8.30ന് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ എഡിജിപി ഡോ. ബി സന്ധ്യ അഭിവാദ്യം സ്വീകരിക്കുമെന്ന്് നോഡല്‍ ഓഫിസര്‍ ഡി.വൈ.എസ്.പി എ.ഡി മോഹന്‍ദാസ്, അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ എസ്.ആര്‍ സുരേഷ് ബാബു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."