ഇ പോസ് മെഷീന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍വര്‍ വാങ്ങും: മന്ത്രി
തിരുവനന്തപുരം: ഇ പോസ് മെഷീന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്വന്തമായി സര്‍വര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പി. തിലോത്തമന്‍ നിയമസഭയെ അറിയിച്ചു.വിവരസാങ്കേതിക വകുപ്പ് വഴി ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും എ.എന്‍ ഷംസീറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവില്‍ സര്‍ക്കാരിന്റെ സര്‍വര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വാടക സര്‍വര്‍ ഉപയോഗിച്ചാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
ഇ പോസ് മെഷീന്‍ സംബന്ധിച്ച സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ താലൂക്ക് തലത്തില്‍ തന്നെ സര്‍വിസ് എന്‍ജിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ഇ പോസ് മെഷീനുകള്‍ ലഭ്യമാക്കിയ ലിങ്ക് വെല്‍ ടെലി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ഇവരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ കണക്ട്‌വിറ്റി സംബന്ധിച്ചും ചില ബുദ്ധിമുട്ടുകള്‍ നിലവിലുണ്ട്. മൊബൈല്‍ സര്‍വിസ് ലഭിക്കാത്ത സ്ഥലങ്ങളില്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് വര്‍ക്ക് ലഭ്യമായ സ്ഥലങ്ങളില്‍ ഇപ്പോള്‍ രണ്ട് മൊബൈല്‍ സിം കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇ പോസ് മെഷീനിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി ബോധവല്‍ക്കരണ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."