മദ്യ വില്‍പനശാല: കടപ്പാട്ടൂരില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
പാലാ:കടപ്പാട്ടൂരിലെ ചില്ലറ മദ്യ വിലല്‍പ്പനശാലയ്‌ക്കെതിരെ സംഘടിതസമരം സംഘടിപ്പക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു.
സംസ്ഥാന ഗവണ്‍മെന്റ് ഇടത്താവളമായി പ്രഖ്യാപിച്ച് വിവിധ വകുപ്പ്കളുടെ ഏകോപനത്തോടെ വര്‍ഷങ്ങളായി സുഖമമായി പ്രവര്‍ത്തിക്കുന്ന കടപ്പാട്ടൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ചില്ലറ മദ്യവില്‍പ്പനശാല ആരംഭിക്കുന്നതോടെ തടസപ്പെടുമെന്ന് യോഗത്തില്‍ സി.പി ചന്ദ്രന്‍ നായര്‍ പറഞ്ഞു.
കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സാമുദായിക രാഷ്ട്രീയ പ്രവര്‍ത്തകരും,കുടുംബശ്രീ,സാശ്രയ സംഘം,പൗരസമിതി പ്രവര്‍ത്തകരും പങ്കെടുത്തു.വിവിധ കക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ നൂറ്റൊന്ന് അംഗകമ്മറ്റിയേയും തിരഞ്ഞെടുത്തു.യോഗത്തില്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, വൈസ് പ്രസിഡന്റ് രാജന്‍ മുണ്ടമറ്റം,പഞ്ചായത്തംഗം മായാദേവി വിശ്വന്‍, രഞ്ജിത്ത് മീനാഭവന്‍, കരേേയാഗം പ്രസിഡന്റ് സിജു സി.എസ്സ് ,ആര്‍.എസ്സ്.എസ്സ് വിഭാഗ് കാര്യകാര്യസദസ്സ്യന്‍ ആര്‍.കണ്ണന്‍ ഇടമറ്റം, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.ജി മധുസൂദനന്‍കേരളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റ്റോബിന്‍ കെ.അലക്‌സ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സിറിയക് മഞ്ഞനാനി ,ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍ജിത്ത് ജി, ,ദേവസ്വം സെക്രട്ടറി എസ്സ്.ഡി സുരേന്ദ്രന്‍ നായര്‍,കെ.സി.ബി.സി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ,ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ നായര്‍ തച്ചേട്ട്,പഞ്ചായത്ത് അംഗങ്ങളായ സുബ്രമണ്യന്‍ നമ്പൂതിരി,ബീനാ ബേബി,റൂബി ജോസ്,ശശി റ്റി.ആര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."