പ്രതിപക്ഷത്തോട് ചെയര്മാന് മാപ്പ് പറഞ്ഞു
പറവൂര്‍: നഗരസഭാ ബജറ്റ് ചര്‍ച്ചയില്‍ വൈസ് ചെയര്‍പേഴ്സന്റെ നിരുത്തരവാദിത്വവും എ.എച്ച് 17 റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ബജറ്റില്‍ വന്ന വിഷയം ചോദ്യം ചെയ്ത പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് കൗണ്‍സിലില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞെന്ന ആക്ഷേപത്തെ തുടര്‍ന്ന് നഗരസഭാ ചെയര്മാന് പ്രതിപക്ഷ അംഗങ്ങളോട് മാപ്പ് പറഞ്ഞു. നഗരസഭക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളും നഗരസഭയുടെ പരിധിയിലല്ലാത്ത കാര്യങ്ങളും എടുത്തുകാട്ടി അതിനായി ഫണ്ടും വകയിരുത്തിയത് ചോദ്യം ചെയ്തതോടെയാണ് ചെയര്മാന് പ്രതിപക്ഷ മെമ്പര്‍മാരോട് ക്ഷുഭിതനായത്.
ചെയര്മാന് മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രതിപക്ഷം നിലത്തിരുന്ന് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതോടെ അരുതെന്ന് പറഞ്ഞ് ഭരണകക്ഷിയംഗങ്ങള്‍ എഴുന്നേറ്റതോടെയാണ് ചെയര്മാന് മനം മാറ്റമുണ്ടായത്.
ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ ചെയര്മാന് രമേഷ് ഡി കുറുപ്പുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് നാക്കിന് പിഴവ് വന്നതില്‍ ക്ഷമിക്കണമെന്ന് പറഞ്ഞതോടെയാണ് മെമ്പര്‍മാര്‍ അടങ്ങിയതും കൗണ്‍സില്‍ യോഗം തുടരുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."