മലേര്‍കോട്ല സംഭവം: ആപ് എം.എല്‍.എക്കെതിരേ കേസ്
ഛണ്ഡിഗഢ്: ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരേ പൊലിസ് കേസെടുത്തു. പഞ്ചാബിലെ മാലേര്കോട്ലയില് ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. കേസിലെ മുഖ്യപ്രതി വിജയ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എക്കെതിരേ കേസെടുത്തത്.നരേഷ് യാദവിനു വേണ്ടിയാണ് താന്‍ ഖുര്‍ആന്‍ കീറി എറിഞ്ഞതെന്നും ഇതിനായി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും നേരത്തെ അറസ്റ്റിലായ വിജയ്കുമാര്‍ മൊഴി നല്‍കിയിരുന്നു. ജൂണ്‍ 24നാണ് പഞ്ചാബിലെ മാലേര്‍ കോട്ലയില് സംഭവമുണ്ടായത്. ഖുര്‍ആന്‍ കീറിയെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ ജനക്കൂട്ടവും പൊലിസും തമ്മില്‍ സംഘര്‍ഷവും വെടിവയ്പ്പും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് പഞ്ചാബ് പൊലിസ് ഡല്‍ഹിയില്‍ നടത്തിയ റെയ്ഡിലാണ് വിജയ് കുമാര്‍, നന്ദകിഷോര്‍, ഗൗരവ് എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയെ ജനമധ്യത്തില്‍ താറടിക്കാനുള്ള ചിലരുടെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."