നിപാ വൈറസ്; ഊര്‍ജിത ബോധവല്‍ക്കരണത്തിന് തുടക്കമായി
കോറോം: നിപാ വൈറസിനെ കുറിച്ചുള്ള പരിഭ്രാന്തിയും തെറ്റിദ്ധാരണകളും അകറ്റി ശരിയായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയരക്ടറേറ്റ് ജില്ലയില്‍ ഉടനീളം സംഘടിപ്പിക്കുന്ന നിപാ വൈറസ് ബോധവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി.
തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന പ്രഥമ ജില്ലാതല സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ് അധ്യക്ഷയായി. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. നൂന മര്‍ജ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സാക്ഷരത മിഷന്‍ കോഡിനേറ്റര്‍ പി.എന്‍ ബാബു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂനത്ത്, സി.ഡി.എസ് പ്രസിഡന്റ് സിന്ധു ചന്ദ്രശേഖരന്‍ സംസാരിച്ചു.
കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ സി. ഉദയകുമാര്‍ ആമുഖ പ്രഭാഷണവും, സാക്ഷരതാ പ്രേരക് ബൈജു ഐസക് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് കുടുംബശ്രീ യൂനിറ്റ്, സാക്ഷരതാ മിഷന്‍, തൊണ്ടര്‍നാട് പഞ്ചായത്ത്, ജില്ലാ ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."