കുന്നൂര് അറുവങ്കാട് വെടിമരുന്ന് ഫാക്ടറി അടച്ചുപൂട്ടാന്‍ നീക്കം
ഗൂഡല്ലൂര്‍: ആയിരങ്ങള്‍ തൊഴിലെടുക്കുന്ന കുന്നൂര് അറുവങ്കാട് വെടിമരുന്ന് ഫാക്ടറി അടച്ച് പൂട്ടാന്‍ നീക്കം.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ 1904ലാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ അറുവങ്കാടില് ഫാക്ടറി ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതല്‍ സ്ഥാപനത്തില്‍ അധിക ജോലികള്‍ റദ്ദാക്കിയിരുന്നു. കൂടാതെ സെപ്റ്റംബര്‍ മാസം വരെയുള്ള സാധന സാമഗ്രികളാണ് ഫാക്ടറിയില്‍ എത്തിച്ചിട്ടുള്ളു.
ഇതുസംബന്ധിച്ച് തൊഴിലാളികള്‍ എം.പിമാരായ കെ.ആര് അര്ജുനന്, ആര്.എസ് ഭാരതി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇരുവരും ഈ വിഷയം ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള 41 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 11 എണ്ണം വെടിമരുന്ന് ഫാക്ടറികളാണ്. ഇതില്‍ പ്രധാനപ്പെട്ട ഒരു ഫാക്ടറിയാണ് അറുവങ്കാട് വെടിമരുന്ന് ഫാക്ടറി.
ഫാക്ടറി അടച്ച് പൂട്ടാന്‍ 1980ല്‍ നീക്കം നടത്തിയിരുന്നുവെങ്കിലും തൊഴിലാളികളുടെ സമരം കാരണം നീക്കം ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഇതുസംബന്ധിച്ച് തൊഴിലാളികള്‍ നിവേദനം നല്‍കിയിരുന്നുവെങ്കിലും മന്ത്രി യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. ഫാക്ടറി അടച്ച് പൂട്ടിയാല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."