ഇത്രയും കാലം സജീവമായിരുന്ന അന്തര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു: കെ സുരേന്ദ്രനെതിരെ പരിഹാസവുമായി ടി സിദ്ദിഖ്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എല്ലാ ദിവസവും 6 മണിക്ക് മുഖ്യമന്ത്രി പി ആര്‍ വര്‍ക്ക് നടത്തുകയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും, 1000 രൂപയുടെ പലവ്യഞ്ജനങ്ങള്‍ എന്നത് വെറും 750 രൂപയില്‍ താഴെ ഉള്ളതാണെന്നും വിമര്‍ശിച്ച് നടന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിട്ടുണ്ട്. സര്‍ക്കാറിനെ വാഴ്ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നു. ഇത്രയും കാലം സജീവമായിരുന്ന അന്ധര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു. കേരള രാഷ്ട്രീയത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ശ്രമിക്കുന്ന പിണറായി ഫാന്‍സുകാര്‍ക്കൊപ്പം പരസ്യമായി നില്‍ക്കാന്‍ സമയമായി എന്നാണു നാം ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. സംഘ്പരിവാറുമായി കൈകോര്‍ത്ത് ആദ്യമായി നിയമസഭയില്‍ എത്തിയ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക് രക്ഷപ്പെടാനാവുക. ഇപ്പോള്‍ ആഭ്യന്തരം മാത്രമാണു സംഘ്പരിവാറിന്റെ കയ്യില്‍. കോണ്‍ഗ്രസിനെ ഇല്ലാതാക്കി രാഷ്ട്രീയ വിജയം കൂടി സ്വപ്നം കാണുന്ന ബിജെപിക്ക് തങ്ങള്‍ക്ക് വേണ്ടി മറ്റൊരു ഗര്‍ഭപാത്രത്തില്‍ പിറന്ന തിരുദൂതനെ വാഴ്ത്തിപ്പാടുക എന്നത് അവരില്‍ അര്‍പ്പിതമായ കടമ മാത്രമാണു. തംബ്രാനു റാന്‍ മൂളാന്‍ കോണ്‍ഗ്രസുകാരെ ഈ ജനാധിപത്യ രാജ്യത്ത് കിട്ടില്ല എന്ന് മാത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."