ബംഗ്ലാദേശ്: ഐ.എസിന് ബന്ധമില്ലെന്ന് സര്‍ക്കാര്‍
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്ത് 20 പേരെ ബന്ദികളാക്കി വധിച്ച സംഭവത്തിനു പിന്നില്‍ ഐ.എസ് ഭീകരവാദികള്‍ അല്ലെന്ന് ബംഗ്ലാദേശ് അധികൃതര്‍. ഇന്ത്യക്കാരിയായ തരുഷി ജെയ്ന്‍ ഉള്‍പ്പെടെ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഐ.എസ് നേരത്തെ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് ബംഗ്ലാദേശ് അധികൃതര്‍ രംഗത്തെത്തിയത്.
തീവ്രവാദികള്‍ തന്നെ തങ്ങളുടെ കൈവശമുണ്ടായിരുന്ന ടാബും മൊബൈലും ഉപയോഗിച്ച് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നുവെന്നും ഇതുപയോഗിച്ചാണ് ആക്രമണം നടത്തിയത് തങ്ങളാണെന്ന വാദവുമായി ഐ.എസ് ഭീകരര്‍ രംഗത്തെത്തിയതെന്നുമാണ് ബംഗ്ലാദേശ് അധികൃതര്‍ പറയുന്നത്. പ്രശസ്തിക്കുവേണ്ടി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചു മുതലെടുപ്പ് നടത്തുകയായിരുന്നു ഐ.എസ് ലക്ഷ്യമിട്ടതെന്നും അവര്‍ പറയുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തീവ്രവാദ സംഘടനകള്‍ തന്നെയാണ് ആക്രമത്തിനു പിന്നിലെന്ന നിലപാടിലാണു ബംഗ്ലാദേശ്.
ഐ.എസ് തീവ്രവാദികള്‍ക്ക് രാജ്യത്ത് സ്വാധീനമില്ലെന്നും അവര്‍ പറയുന്നു. ജമാത്തുല്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ സംഘടനയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. രാജ്യത്തെ പ്രതിപക്ഷമായ ജമാഅത്തെ ഇസ്‌ലാമിയുമായും പാക് ചാരസംഘടനയായ ഐ.എസ്.ഐ യുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ജമാത്തുല്‍ മുജാഹിദ്ദീന്‍.
ഐ.എസ്.ഐയുടെ സഹായത്തോടെ ബംഗ്ലാദേശ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അക്രമസംഭവമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എച്ച്.
ടി ഇമാം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരാക്രമണത്തിന് തുടക്കം. ഗുല്‍ഷന്‍ ജില്ലയിലെ കഫേയിലാണ് തീവ്രവാദികള്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരെ ബന്ദികളാക്കിയത്. തുടര്‍ന്ന് സൈന്യം രംഗത്തെത്തുകയായിരുന്നു. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശനിയാഴ്ച രാവിലെ ഏഴോടെയാണ് അവസാനിച്ചത്.
കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ നൂറോളം വരുന്ന കമാന്‍ഡോകള്‍ അറ് ഭീകരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.
അതേസമയം സൈന്യം പിടികൂടിയ തീവ്രവാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ തീവ്രവാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എച്ച്. ടി ഇമാം വ്യക്ത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."