HOME
DETAILS
MAL
കുവൈത്തില്‍ 80 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 45 പേരും ഇന്ത്യക്കാര്‍
backup
April 12 2020 | 16:04 PM
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് 80 പേര്‍ക്കു കൂടെ കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിലെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 677 ആയി. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1234 ആയി.
ആശുപത്രികളില്‍ ചികിത്സയിലുള്ള 1091 പേരില്‍ 29 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. 313 പേര് പൂര്‍ണമായും ക്വാറന്റൈനിലാണെന്നും ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
അതേസമയം 9 പേര് ഇന്ന് രോഗമുക്തരായി. ഇതോടെ രോഗവിമുക്തരായവരുടെ എണ്ണം 142 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."