പ്രസവാവധി നിഷേധിച്ച നഗരസഭ പുനര്‍നിയമനം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: രേഖാമൂലം അവധി നല്‍കിയ ശേഷം പ്രസവാവധിയില്‍ പ്രവേശിച്ച മാവേലിക്കര താലൂക്ക് ആശുപത്രിയിലെ കിയോസ്‌ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് അതേ തസ്തികയില്‍ പുനംഃനിയമനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മാവേലിക്കര സ്വദേശിനി ചിഞ്ചുലക്ഷ്മിക്ക് പ്രസവാവധി അനുവദിച്ച് വേതനം ലഭ്യമാക്കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് മാവേലിക്കര നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ചിഞ്ചുലക്ഷ്മി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് നേരത്തെ നഗരസഭ പ്രസവാവധി നിഷേധിച്ചിരുന്നു. ഇതിനെതിരെ കമ്മിഷനില്‍ നല്‍കിയ ഹരജിയില്‍ പരാതിക്കാരിയെ പ്രസവാവധിക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കമ്മിഷന്‍ ഉത്തരവ് നല്‍കിയിരുന്നു. കേസില്‍ തീരുമാനമാകുന്നത് വരെ പരാതിക്കാരി ജോലി ചെയ്തിരുന്ന തസ്തികയില്‍ മറ്റാരെയും നിയമിക്കരുതെന്നും കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ മാവേലിക്കര നഗരസഭ ഇതിനെതിരെ കേരളഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തുടര്‍ന്ന് കേസില്‍ അന്തിമതീരുമാനം വരുന്നതു വരെ മറ്റാരെയും നിയമിക്കില്ലെന്ന നഗരസഭയുടെ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി സ്റ്റേ ഉത്തരവ് പിന്‍വലിച്ചു. എന്നാല്‍ പ്രസവാവധി കഴിഞ്ഞെത്തിയ തന്നെ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി വീണ്ടും കമ്മിഷനെ സമീപിച്ചു. പ്രസവാവധി സംബന്ധിച്ച അപേക്ഷയില്‍ നഗരസഭ തീരുമാനമെടുത്തിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇപ്പോള്‍ ആശുപത്രിയുടെ മേല്‍നോട്ടം നഗരസഭക്കല്ലെന്നും ജില്ലാ പഞ്ചായത്തിനാണെന്നും അതിനാല്‍ പകരം ജോലി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും നഗരസഭാസെക്രട്ടറി അറിയിച്ചു.രണ്ടുവര്‍ഷക്കാലം ജോലി ചെയ്ത ഒരാള്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അപേക്ഷയില്‍ തീരുമാനമെടുക്കാത്തത് പ്രസവാവധി നിഷേധിക്കുതിന് തുല്യമാണെും ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."