HOME
DETAILS

കെ.എസ്.ഇ.ബി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ വ്യാപക ക്രമക്കേടെന്ന്

  
backup
June 08 2018 | 08:06 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be

.

 

ആലപ്പുഴ: കെ എസ് ഇ ബിയിലെ ഓണ്‍ലൈന്‍ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇതിനെതിരേ 11ന് കെ.എസ്.ഇ.ബിയില്‍ കരിദിനം ആചരിക്കുകയാണെന്നും 75 ഡിവിഷനുകളിലും പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
ജനറല്‍ ട്രാന്‍സ്ഫര്‍ കൃത്യസമയത്ത് തന്നെ പുറത്തിറക്കുന്നതിനുവേണ്ടിയാണ് അംഗീകൃത യൂനിയനുകളുടെ അനുവാദത്തോടെ ട്രാന്‍സ്ഫര്‍ ഓണ്‍ലൈന്‍ ആക്കുവാന്‍ തീരുമാനിച്ചെതെങ്കിലും യാതൊരു മാനദണ്ഡവും പാലിക്കാതെ ഭരണയൂനിയനുകള്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്കും മറ്റ് അനധികൃത ട്രാന്‍സ്ഫറുകളും നടത്തുന്നതിനുവേണ്ടി സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിച്ചതുള്‍പ്പടെ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ വ്യാപക ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.
ടെസ്റ്റിങ് നടത്താത്ത സോഫ്റ്റ് വെയര്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു. മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പുറത്തിറക്കിയ ഉത്തരവുകള്‍ മരവിപ്പിച്ചിരിക്കെ അതേ പ്രോഗ്രാമിലൂടെ വീണ്ടും ഉത്തരവുകള്‍ തെറ്റായി ഇറക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
2017ലെ ജനറല്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെട്ടവരെ 3വര്‍ഷം ആകുന്നതിനുമുന്‍പേ വീണ്ടും ട്രാന്‍സ്ഫര്‍ ചെയ്തു. പലരേയും 100 കിലോമീറ്ററിനപ്പുറത്തേയ്ക്ക് ട്രാന്‍സ്ഫ് ചെയ്തു. 2018ലെ ജനറല്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചയില്‍ ഒരു കരട് ഉത്തരവ് പുറത്തിറക്കണമെന്ന് കോണ്‍ഫെഡറേഷന്റെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചെങ്കിലും അത് ലംഘിച്ച് ഏകപക്ഷീയമായി അത് വേണ്ടെന്നും വച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മണ്‍സൂണ്‍ കാലത്ത് ഡിസ്ട്രിബ്യൂഷന്‍ മേഖലയിലെ പ്രവര്‍ത്തനം തകര്‍ക്കുന്നതിനും ഉപഭോക്താക്കള്‍ ജീവനക്കാര്‍ക്കെതിരേ തിരിയുന്നതിനും ഈ തലതിരിഞ്ഞ ട്രാന്‍സ്ഫര്‍കാരണമാകും. ഐ.ടി രംഗത്തെ വിദഗ്ധ ഏജന്‍സിയെക്കൊണ്ട് ജനറല്‍ ട്രാന്‍സ്ഫറിനകത്ത് നടന്ന അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.സി രാജന്‍, സംസ്ഥാനസെക്രട്ടറിമാരായ എ. ഷാഹുല്‍ഹമീദ്, സതീഷ്‌കുമാര്‍ എസ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് കുമാര്‍ വി പി, എറണാകുളം ജില്ലാ സെക്രട്ടറി മോഹന്‍ കെ.എന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago