നഷ്ടത്തിന് തടയിടാന്‍ ഉപയോഗം കുറയ്ക്കണം ഇളവുകള്‍ ഓര്‍മപ്പെടുത്തി കെ.എസ്.ഇ.ബി
കോട്ടയം: ലോക്ക് ഡൗണ്‍കാലത്തെ നഷ്ടം കുറയ്ക്കാന്‍ സബ്‌സിഡിയും ഇളവുകളും ഓര്‍മപ്പെടുത്തി കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗം കുറച്ച് ഗാര്‍ഹിക, കാര്‍ഷിക ഉപയോക്താക്കള്‍ സബ്‌സിഡിയും ഇളവുകളും നേടണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു.
വാണിജ്യ, വ്യാവസായിക മേഖലയില്‍ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് താരിഫ് ഇളവുകള്‍ ലഭിക്കുന്ന 75 ലക്ഷം ഉപയോക്താക്കളെ ഇളവുകളും സബ്‌സിഡിയും സംബന്ധിച്ച് കെ.എസ്.ഇ.ബി ഓര്‍മപ്പെടുത്തുന്നത്.
ഉപയോഗം നിയന്ത്രിച്ച് നഷ്ടം കുറയ്ക്കുകയാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. എന്‍.പി.ജി, ബി.പി.എല്‍ ഉപയോക്താക്കള്‍, കാന്‍സര്‍ രോഗികള്‍, ഭിന്നശേഷിക്കാര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, കാര്‍ഷിക ഉപയോക്താക്കള്‍, ജീവന്‍രക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഇളവുകളും സബ്‌സിഡിയും ലഭിക്കുന്നത്.
500 വാട്‌സ് കണക്ടഡ് ലോഡുള്ള രണ്ടു മാസം 40 യൂനിറ്റ് ഉപയോഗിക്കുന്ന ബി.പി.എല്‍ ഉപയോക്താക്കള്‍ക്ക് വൈദ്യുതി പൂര്‍ണമായും സൗജന്യമാണ്. ഇവര്‍ക്ക് ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. 1000 വാട്‌സ് കണക്ടഡ് ലോഡും രണ്ടു മാസം 80 യൂനിറ്റ് ഉപയോഗിക്കുന്നതുമായ ബി.പി.എല്‍ ഉപയോക്താക്കള്‍ക്ക് നിലവിലെ 1.50 രൂപ നിരക്കില്‍ തുടര്‍ന്നും വൈദ്യുതി ലഭിക്കും. ഈ വിഭാഗത്തിനും ഫിക്‌സഡ് ചാര്‍ജില്ല. 1000 വാട്‌സ് കണക്ടഡ് ലോഡുള്ള ബി.പി.എല്‍ കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികള്‍, പോളിയോ ബാധിച്ചും അപകടം സംഭവിച്ചും സ്ഥിരമായി ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ രണ്ടു മാസം 200 യൂനിറ്റ് വരെ 1. 50 രൂപ നിരക്കിലാണ് ലഭ്യമാക്കുക.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് രണ്ടു മാസം 300 യൂനിറ്റ് വരെ 1.50 രൂപ നിരക്കില്‍ വൈദ്യുതി നല്‍കുന്നുണ്ട്. ദ്വൈമാസ ഉപയോഗം 500 യൂനിറ്റിന് മുകളില്‍ ആണെങ്കില്‍ ആനുകൂല്യം ലഭില്ല.
രണ്ടു മാസം 240 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആദ്യത്തെ 80 യൂനിറ്റിന് 35 പൈസ നിരക്ക് ഈടാക്കുന്നത്. 81 മുതല്‍ 240 വരെ യൂനിറ്റിന് 50 പൈസ നിരക്ക് നല്‍കണം. ഫിക്‌സഡ് ചാര്‍ജില്‍ സിംഗിള്‍ ഫേസ് ഉപയോക്താക്കള്‍ക്ക് ദ്വൈമാസം 40 രൂപ സബ്‌സിഡിയായി നല്‍കുന്നുണ്ട്. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് (എല്‍.ടി 5എ) ഒരു യൂനിറ്റിന് 85 പൈസ നിരക്കിലാണ് സബ്‌സിഡി. ജീവന്‍ രക്ഷാ ഉപകരങ്ങള്‍ക്കായുള്ള മുഴുവന്‍ വൈദ്യുതിയും സൗജന്യമാണ്.
സംസ്ഥാനത്തെ 75 ലക്ഷം ഉപയോക്താക്കളാണ് സബ്‌സിഡിയുടെയും വിവിധ ആനുകൂല്യങ്ങളുടെയും പരിധിയില്‍ വരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി ഉപയോഗം നിലച്ചതോടെ കെ.എസ്.ഇ.ബി ഭീമമായ നഷ്ടം നേരിടുകയാണ്.
വേനല്‍ക്കാലത്ത് സംസ്ഥാനത്തെ ശരാശരി ഊര്‍ജ്ജ ഉപയോഗം 85 ദശലക്ഷം യൂനിറ്റാണ്. ചൂടിന്റെ കാഠിന്യം ഉയരുന്ന ദിവസങ്ങളില്‍ ഈ വര്‍ഷം 92,95 ദശലക്ഷം യൂനിറ്റ് വരെ ഉപയോഗം ആകുമെന്ന കണക്കുകൂട്ടലിലായിരുന്നു കെ.എസ്.ഇ.ബി. എന്നാല്‍, വൈദ്യുതി ഉപയോഗം 65 ദശലക്ഷം യൂനിറ്റിലേക്ക് താഴ്ന്നു.
കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം ഇല്ലാതായത് ഭീമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് സമ്മാനിച്ചത്. എന്നാല്‍, താരിഫ് ഇളവ് നല്‍കുന്ന ഗാര്‍ഹിക, കാര്‍ഷിക ഉപയോഗം വര്‍ധിച്ചു. ശരാശരി 400 കോടി രൂപയുടെ കുറവാണ് കെ.എസ്.ഇ.ബിയുടെ വരുമാനത്തില്‍ സംഭവിച്ചിരിക്കുന്നത്. താരിഫ് ഇളവുകള്‍ ലഭിക്കുന്ന വിഭാഗങ്ങളുടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനായില്ലെങ്കില്‍ നഷ്ടം ഇനിയും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."