അത്യാഹിത വിഭാഗത്തില്‍ എ.സിയില്ല; അഞ്ചു മരണം
കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ ആശുപത്രിയില്‍ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിന്റെ കീഴിലുള്ള ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് സംഭവം.
24 മണിക്കൂറിനിടയില്‍ അഞ്ചുപേര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ എയര്‍ കണ്ടീഷന്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ലെന്ന് കൂട്ടിരിപ്പുകാര്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഒരു ഫാന്‍ എങ്കിലും എത്തിക്കാന്‍ രോഗികള്‍ ആവശ്യപ്പെട്ടുവെങ്കിലും ജീവനക്കാര്‍ തയാറായില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."