സിറിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 44 മരണം
ദമസ്കസ്: സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള പ്രവിശ്യയായ ഇദ്ലിബിലുണ്ടായ വ്യോമാക്രമണത്തില്‍ 44 മരണം. ഈ വര്‍ഷം മേഖലയില്‍ ഒരൊറ്റ ആക്രമണത്തിലുണ്ടാകുന്ന ഏറ്റവും വലിയ മരണസംഖ്യയാണിത്. റഷ്യന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് (എസ്.ഒ.എച്ച്.ആര്)അറിയിച്ചു. എന്നാല്‍, ആരോപണം റഷ്യന്‍ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു. വടക്കന്‍ ഇദ്ലിബിലെ സര്‍ദാന ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം രാത്രി വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിനിരയായവരെല്ലാം ഗ്രാമീണരാണ്. 27 പുരുഷന്മാരും 11 സ്ത്രീകളും ആറ് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന എസ്.ഒ.എച്ച്.ആര് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ 60ഓളം പേര് ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയിലെ വിമതസംഘമായ നുസ്റ ഫ്രന്റും പ്രതിപക്ഷ പോരാളികളും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."