HOME
DETAILS
MAL
മുശറഫിന്റെ തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും റദ്ദാക്കി
backup
June 08 2018 | 21:06 PM
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ പര്‍വേസ് മുശറഫിന്റെ തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും റദ്ദാക്കി. രാജ്യദ്രോഹക്കുറ്റത്തില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമാണ് പാക് അധികൃതരുടെ നടപടി.
2014 മാര്‍ച്ചിലാണ് മുശറഫിനെതിരേ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും തുടര്‍ന്ന് നൂറുകണക്കിനു ജഡ്ജിമാരെ പുറത്താക്കുകയും സുപ്രിംകോടതി ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തതാണ് മുശറഫിനെതിരായ കുറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."