ഒന്നര വയസുകാരന്റെ അന്നനാളത്തില്‍നിന്ന് ഹെയര്‍ ക്ലിപ്പ് പുറത്തെടുത്തു
പെരിന്തല്‍മണ്ണ: ഒന്നര വയസുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ ഹെയര്‍ ക്ലിപ്പ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ഒന്നര ഇഞ്ചോളം വലിപ്പമുള്ള കൂര്‍ത്ത വശങ്ങളുള്ള മുടിയിലിടുന്ന ക്ലിപ്പാണ് മൗലാനാ ആശുപത്രിയിലെ ഉദരോഗ വിദഗ്ധന്‍ ഡോ.രാമകൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എന്റോസ്‌കോപ്പിന്റെ സഹായത്തോടെ പുറത്തെടുത്തത്.
ആഹാരത്തോടുള്ള വൈമുഖ്യവും, ശ്വാസതടസവുമായി ആശുപത്രിയിലേക്ക് എത്തിയ കുഞ്ഞിന് ശസ്ത്രക്രിയ കൂടാതെയാണ് പ്രശ്‌നപരിഹാരം കണ്ടെത്തിയത്. ഇത്തരം അവസരങ്ങളില്‍ ശസ്ത്രക്രിയ ഒഴിവാക്കി എന്റോസ്‌കോപ്പിന്റെ അനുകൂലമായ സാധ്യതകളാണ് വെളിപ്പെടുത്തുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പല അസൗകര്യങ്ങളും, ആശുപത്രിവാസം, തുടര്‍ചികിത്സകള്‍ എന്നിവയെല്ലാം തന്നെ ഈ സംവിധാനത്തിന്റെ സഹായത്തോടെ ഒഴിവാക്കാമെന്നത് ശ്രദ്ധേയമാണ്.
മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് ആനമങ്ങാട് സ്വദേശി നാലുവയസുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ അഞ്ചുരൂപാ നാണയവും ഇവിടെ നിന്ന് പുറത്തെടുത്തിരുന്നു. കേരളത്തിലെ അപൂര്‍വം ആശുപത്രികളില്‍ മാത്രമേ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്റോളജിസ്റ്റുകള്‍ സേവനമനുഷ്ടിക്കുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."