പഴയങ്ങാടിയില്‍ പട്ടാപ്പകല്‍ ജ്വല്ലറി കൊള്ളയടിച്ചു 3.400 കിലോ സ്വര്‍ണം നഷ്ടമായി
പഴയങ്ങാടി: പട്ടാപ്പകല്‍ ജ്വല്ലറി കൊള്ളയടിച്ച് 3.400 കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു. പഴയങ്ങാടി അല്‍-ഫാത്തീബി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിനും ഒന്നേമുക്കാലിനുമിടെ ഉടമയും തൊഴിലാളികളും ജുമുഅ നിസ്കാരത്തിന് പോയ സമയത്താണ് കവര്‍ച്ച.
ജ്വല്ലറിയുടെ ഷട്ടറിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. മോഷണത്തിനായി ജ്വല്ലറിയുടെ മുന്നില്‍ കര്ട്ടന് കെട്ടിമറച്ചിരുന്നു. മുന്‍ഭാഗത്തെ സി.സി ടി.വി കാമറയും കേടുവരുത്തി. പള്ളിയില്‍ നിന്ന് ഉടമയും തൊഴിലാളികളും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍ പെട്ടത്.
സി.സി ടി.വിയുടെ ഹാര്‍ഡ് ഡിസ്കും മോഷണം പോയിട്ടുണ്ട്. വിവരമറിഞ്ഞ് ജില്ലാ പൊലിസ് മേധാവി ശിവവിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മലയാളം സംസാരിക്കുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."