സഹ. സ്പിന്നിങ് മില്ലുകളിലെ നിയമനം: ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
തൊടുപുഴ: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ പൊതുമേഖലാ സ്പിന്നിങ്് മില്ലുകളില്‍ രാഷ്ട്രീയ നിയമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി.
സ്പിന്നിങ് മില്ലുകളിലെ മാനേജീരിയല്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലേയും സ്റ്റാഫ് വര്‍ക്കര്‍ കാറ്റഗറി വിഭാഗത്തിലേയും നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി കെ. സുനില്‍കുമാര്‍ കഴിഞ്ഞ 25 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരേ തൃശൂര്‍, മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷന്‍ പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്‍, സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്. വ്യവസായ വകുപ്പ് സെക്രട്ടറി, ഹാന്റ്‌ലൂം ഡയരക്ടര്‍ എന്നിവരോട് വിശദീകരണം തേടി നോട്ടിസ് അയച്ചിട്ടുണ്ട്.
വ്യവസായ വകുപ്പിന്റെ ഉത്തരവ് കോടതി മരവിപ്പിച്ചതോടെ രാഷ്ട്രീയ നിയമനം നടത്താനുള്ള സി.പി.എം. നീക്കത്തിന് തിരിച്ചടിയായി. ഒഴിവുകളുടെ പട്ടിക സ്പിന്നിങ് മില്‍ സി.ഇ.ഒ മാര്‍ സി.പി.എം ജില്ലാ സെക്രട്ടറിമാര്‍ക്ക് കൈമാറിയതായും ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി തലത്തില്‍ ലിസ്റ്റ് തയാറാക്കിവരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. വ്യവസായ വകുപ്പ് ഉത്തരവിന്റെ മറവില്‍ കോഴിക്കോട് മലബാര്‍ സ്പിന്നിങ് മില്ലിലെ 136 തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാനഘട്ടത്തിലെത്തിയിരുന്നു. ഈ ജീവനക്കാരില്‍ 90 ശതമാനവും സി.ഐ.ടി.യു യൂനിയനില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
സംസ്ഥാനത്ത് പൊതുമേഖലയിലും സഹകരണ മേഖലയിലുമായി 15 സ്പിന്നിങ്ങ് മില്ലുകളാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."