HOME
DETAILS
MAL
യോഗ കൊണ്ട് കൊവിഡ് മാറുമോ? പഠനം നടത്താന്‍ ഗവേഷകരെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍.
backup
April 13 2020 | 11:04 AM
ന്യൂഡല്‍ഹി: പഞ്ചഗവ്യ പദ്ധതിക്ക് പിന്നാലെ യോഗ കൊണ്ട് കൊവിഡ് മാറുമോയെന്ന വിഷയത്തില്‍ പഠനം നടത്താന്‍ ഗവേഷകരെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് പ്രൊജക്ട് ക്ഷണിച്ച് ഈ മാസം എട്ടിന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് വിജ്ഞാപം പുറപ്പെടുവിച്ചു. നേരത്തെ പശുവിന്റെ മൂത്രം, ചാണകം, പാല് തുടങ്ങി അഞ്ചു വസ്തുക്കളുടെ ഔഷധ ഗുണം പഠിക്കുന്ന പഞ്ചഗവ്യ പദ്ധതിക്ക് ശാസ്ത്ര സാങ്കേതിക വകുപ്പ് ഗവേഷകരെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗ കൊണ്ട് കൊവിഡ് മാറുമോയെന്ന വിഷയത്തില്‍ ലക്ഷങ്ങള്‍ ചെലവിട്ട് പഠനം നടത്തുന്നത്. ഈ മാസം 30ന് മുന്‍പായാണ് പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കേണ്ടത്. 12 മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കിയിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15 ലക്ഷം രൂപ പഠനത്തിനായി നല്‍കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
യോഗ മാനസിക സമ്മര്‍ദം, ഉത്കണ്ഠ, തുടങ്ങിയ മാനസിക പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നതോടെ ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യുമെന്നാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് അവകാശപ്പെടുന്നത്. എന്നാലിത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ സത്യം പദ്ധതിയുടെ ഭാഗമായാണ് പഠനം.
പ്രതിരോധ ശേഷിയില്ലാത്ത മനുഷ്യരെയാണ് കൊവിഡ് ബാധിക്കുന്നത്. അതിനാല്‍ യോഗയിലൂടെ പ്രതിരോധ ശേഷി കൂട്ടി കൊവിഡിനെ ഇല്ലാതാക്കാന്‍ പറ്റുമോയെന്നാണ് പഠനം നടത്തുന്നതെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അശുതോശ് ശര്‍മ്മ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."