കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി കാനഡ ബില്‍ സെനറ്റ് പാസാക്കി
ടൊറന്റോ: കഞ്ചാവ് ഉല്‍പാദനവും ഉപയോഗവും നിയമവിധേയമാക്കാനൊരുങ്ങി കനേഡിയന്‍ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാനഡ സെനറ്റില്‍ അവതരിപ്പിച്ച ബില്‍ പാസായി. 52 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 30 പേര്‍ എതിര്‍ത്തു.
മാസങ്ങളായി നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സി-45 എന്ന പേരിലുള്ള ബില്‍ കനേഡിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കഞ്ചാവ് നിയമപരമാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാഗ്ദാനം നല്‍കിയിരുന്നു. പലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിച്ചതായി അദ്ദേഹം അന്നു വെളിപ്പെടുത്തുകയും ചെയ്തു. മരുന്ന് ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും 2001ല്‍ കാനഡ നിയമവിധേയമാക്കിയിരുന്നു.
സെനറ്റ് പാസാക്കിയ നിയമം ഇനി പൊതുസഭയും അംഗീകരിക്കണം. കാനഡയുടെ ദേശീയദിനമായ ജൂലൈ അഞ്ചുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണു നീക്കം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."