ചന്ദന മരങ്ങളും കടപുഴകി
മറയൂര്‍: മറയൂര്‍ മേഖലയില്‍ വീശിയടിച്ച കൊടുകാറ്റ് നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. നിരവധി വീടുകള്‍ തകര്‍ന്നു.
ചന്ദന മരങ്ങളും കടപുഴകി. ശനിയാഴ്ച്ച രാത്രി വീശിയടിച്ച കൊടുങ്കാറ്റ് നാടിനെ വിറപ്പിച്ചു. മറയൂര്‍ ബാബുനഗര്‍, കുമ്മിട്ടാംകുഴി ആദിവാസി കോളനി , ചെറുവാട് ആദിവാസി കോളനി, പാമ്പന്‍ മല എസ്റ്റേറ്റ്, പള്ളനാട്, പട്ടിക്കാട്, ആലാമ്പെട്ടി ആദിവാസി കോളനി എന്നിവടങ്ങളിലാണ് വ്യാപക നാശമുണ്ടായത്. കൊടുകാറ്റില്‍ നാശം നഷ്ടം സംഭവിച്ചവരില്‍ ഏറെയും ആദിവാസികളും പാവപെട്ടവരുമാണ്. മറയുര്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെ ഭൂരിഭാഗം ബോര്‍ഡുകളും വാട്ടര്‍ ടാങ്കുകളും നശിച്ചു. കാറ്റിന്റെ ഭീകരതയില്‍ ഒരുരാത്രി മുഴുവന്‍ മറയൂര്‍ നിവാസികള്‍ ഉറങ്ങാതെയാണ് കഴിഞ്ഞത്.
ഇതിന് മുമ്പ് ഇത്രയും ശക്തമായി മറയൂര്‍ മേഖലയില്‍ കാറ്റ് അനുഭവപെട്ടിട്ടില്ലന്ന് ആദ്യകാല കുടിയേറ്റ കര്‍ഷകരും ആദിവാസി മൂപ്പന്മാരും ഒന്നടങ്കം പറയുന്നു. ടൗണിന് സമീപം ഫോറസ്റ്റ് ഫ്ളൈയിങ് സ്ക്വാഡ് ഓഫിസിന് സമീപത്തുള്ള വന്‍ ചന്ദന മരം കാറ്റില്‍ ഒടിഞ്ഞു വീണ് സമീപത്തെ വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി ബന്ധം താറുമാറായി.
ചെയര്‍പേഴ്സണ്‍ നടത്തുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."