അസമിലെ ഡി-വോട്ടര്‍ തടവുകാര്‍; രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവരെ വിട്ടയക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അസം തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്ന ഡി- വോട്ടര്‍ തടവുകാരില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായവരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ സുപ്രിംകോടതി ഉത്തരവ്. മൂന്നു വര്‍ഷം പൂര്‍ത്തിയായവരെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കാമെന്ന 2019 മെയ് 10ലെ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് സുപ്രിംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് പകരം രണ്ടാള്‍ ജാമ്യം മതിയാവുമെന്നും ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ട്. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അനധികൃത കുടിയേറ്റക്കാരെന്ന് വിധിച്ചവരാണ് തടങ്കല്‍പ്പാളയങ്ങളിലുള്ളത്. ജസ്റ്റിസ് ആന്‍ഡ് ലിബര്‍ട്ടി ഇനിഷ്യേറ്റിവ് എന്ന സംഘടന നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, എല്‍. നാഗേശ്വര റാവു, മോഹന്‍ ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍െതാണ് വിധി.
തടവുകാര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവരാണെന്ന് വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. എന്നാല്‍, രാജ്യത്ത് അന്യായമായി കുടിയേറിയവരാണ് തടവുകാരെന്നും അവര്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും അസം സര്‍ക്കാര്‍ വാദിച്ചു. രോഗം ബാധിച്ചവരെ വിട്ടയച്ചാല്‍ അവര്‍ പുറത്തുള്ളവര്‍ക്കും രോഗം പടര്‍ത്തുമെന്നും അതിനാല്‍ വിട്ടയക്കരുതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. ജാമ്യത്തിലിറങ്ങുന്നവര്‍ രാജ്യത്തുനിന്ന് മുങ്ങാന്‍ സാധ്യതയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. എന്നാല്‍, കോടതി അത് അംഗീകരിച്ചില്ല. അസമിലെ ആറു തടവുകേന്ദ്രങ്ങളിലായി 802 ഡി- വോട്ടര്‍ തടവുകാരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."